കൊല്ലത്ത് കുഴഞ്ഞു വീണ് മരിച്ച വീട്ടമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊല്ലം ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. ഇതില്‍ രണ്ട് പേര്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്
കൊല്ലത്ത് കുഴഞ്ഞു വീണ് മരിച്ച വീട്ടമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊല്ലം: കൊല്ലത്ത് കുഴഞ്ഞുവീണ് മരിച്ച കുലശേഖരപുരം സ്വദേശി റഹിയാനത്ത്(55)ന് കോവിഡ് സ്ഥിരീകരിച്ചു. മരണ ശേഷം നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 

കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഇവരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇവരുടെ മകനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സമാനമായാണ് എംജി കോളെജ് ജീവനക്കാരനായ രാധാകൃഷ്ണന്റേയും മരണം. മകളുമായി തിരുവനന്തപുരത്ത് അഭിമുഖ പരീക്ഷക്ക് പോകവെ കുഴഞ്ഞ് വീഴുകയായിരുന്നു. 

രാധാകൃഷ്ണനും റഹിയാനത്തിനും യാത്ര പശ്ചാത്തലം ഇല്ലെന്നാണ് വിവരം. ഇതോടെ കൊല്ലം ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. ഇതില്‍ രണ്ട് പേര്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഇത് ജില്ലയില്‍ ആശങ്ക വര്‍ധിപ്പിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com