കൊല്ലത്ത് ഡോക്ടര്‍ ഉള്‍പ്പെടെ 133പേര്‍ക്ക് കോവിഡ്; 116 സമ്പര്‍ക്ക രോഗബാധിതര്‍; 'കാറ്റുകൊള്ളാന്‍ പോകരുത്' നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കൊല്ലത്ത് ഡോക്ടര്‍ ഉള്‍പ്പെടെ 133പേര്‍ക്ക് കോവിഡ്; 116 സമ്പര്‍ക്ക രോഗബാധിതര്‍; 'കാറ്റുകൊള്ളാന്‍ പോകരുത്' നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു


കൊല്ലം: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന കൊല്ലം ജില്ലയില്‍ ഇന്ന് 133പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 116പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം പകര്‍ന്നത്.  11 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരാണ്. ഉറവിടം വ്യക്തമല്ലാത്ത 5 കേസുകളുമുണ്ട്. സ്വകാര്യ ആശുപത്രിയിലെ ഒരു ഡോക്ടറും രോഗബാധ സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. ജില്ലയില്‍ ഇന്ന് 13 പേര്‍ രോഗമുക്തി നേടി.

കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തീരമേഖലയില്‍ വിനോദങ്ങള്‍ക്കും കാറ്റുകൊള്ളാനും പ്രദേശവാസികളെ കൂട്ടം ചേരാന്‍ അനുവദിക്കുന്നതല്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

രോഗവ്യാപനം ശരമനമില്ലാതെ തുടരുന്ന അയല്‍ ജില്ലയായ കോട്ടയത്ത് ഇന്ന് സമ്പര്‍ക്കം മുഖേന രോഗം ബാധിച്ച 41 പേര്‍ ഉള്‍പ്പെടെ 51 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധാ നിരക്കാണിത്. പുതിയ രോഗികളില്‍ 23 പേരും ചങ്ങനാശ്ശേരി, പായിപ്പാട് മേഖലകളില്‍ നിന്നുള്ളവരാണ്.

ചിങ്ങവനത്ത് നേരത്തെ രോഗം സ്ഥിരീകരിച്ചയാള്‍ക്കൊപ്പം സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത നാലു പേര്‍ക്കും വൈക്കം മത്സ്യമാര്‍ക്കറ്റില്‍ രോഗബാധിതനായ ആളുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന രണ്ടു പേര്‍ക്കും കോവിഡ് ബാധിച്ചു.

വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയ അഞ്ചു പേര്‍വീതം രോഗബാധിതരായി. ചികിത്സയിലായിരുന്ന 12 പേര്‍ രോഗമുക്തരായി. നിലവില്‍ കോട്ടയം ജില്ലക്കാരായ 333 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ ഇതുവരെ ആകെ 608 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.275 പേര്‍ രോഗമുക്തി നേടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com