ജനറൽ ആശുപത്രിയിലെ ഡോക്ടർക്കും ആരോഗ്യപ്രവർത്തകർക്കും കോവിഡ്; പത്തനംതിട്ടയിൽ 49 കേസുകളിൽ 32പേർക്കും സമ്പർക്ക വഴി രോഗം
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd July 2020 06:45 PM |
Last Updated: 22nd July 2020 06:45 PM | A+A A- |

പത്തനംതിട്ട: ജില്ലയിൽ ഇന്ന് 49 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 32 പേർക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. രോഗബാധിതരിൽ ഡോക്ടറും ആരോഗ്യപ്രവർത്തകരും ഉൾപ്പെടും.
അടൂർ ജനറൽ ആശുപത്രിയിലെ ഒരു ഡോക്ടർക്കും മൂന്ന് ആരോഗ്യപ്രവർത്തകർക്കും കോവിഡ് ബാധ കണ്ടെത്തിയിട്ടുണ്ട്. ഇവിടെയെത്തിയ അഞ്ച് രോഗികൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ജില്ലയിൽ ഇന്ന് 38 പേർ രോഗമുക്തരായത് ആശ‌്വാസം പകരുന്നതാണ്.