പതിനാലുകാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അച്ഛൻ അറസ്റ്റിൽ

മദ്യ ലഹരിയിൽ എത്തിയ അച്ഛൻ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: കോഴിക്കോട് പതിനാലുകാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അച്ഛൻ അറസ്റ്റിൽ.  പയ്യോളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട പെണ്‍കുട്ടിക്ക് നേരെയാണ് പീഡനശ്രമമുണ്ടായത്.  മദ്യ ലഹരിയിൽ എത്തിയ അച്ഛൻ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. അമ്മയുടെ സമയോജിതമായ ഇടപെടലാണ് കുട്ടിയെ രക്ഷിച്ചത്.  കോഴിക്കോട് പോക്സോ കോടതിയില്‍  ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‍തു. മദ്യപിച്ച് വഴക്കുണ്ടാക്കിയതിന് ഇയാളുടെ പേരില്‍ നേരത്തെയും കേസുകളുണ്ട്. 2015 ല്‍ ഭാര്യയെ വധിക്കാന്‍ ശ്രമിച്ചതിനും ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com