മാമ്മോദീസയ്ക്ക് ഭക്ഷണം വിളമ്പിയ യുവാവിന് കോവിഡ്; വൈദീകരുള്‍പ്പെടെ നിരീക്ഷണത്തില്‍

കഴിഞ്ഞ ഞായറാഴ്ച തോട്ടപ്പുറം സെന്റ് മേരീസ് പള്ളിയില്‍ നടന്ന മാമ്മോദീസ ചടങ്ങില്‍ പങ്കെടുത്തവരെയാണ് നിരീക്ഷണത്തിലാക്കിയത്
മാമ്മോദീസയ്ക്ക് ഭക്ഷണം വിളമ്പിയ യുവാവിന് കോവിഡ്; വൈദീകരുള്‍പ്പെടെ നിരീക്ഷണത്തില്‍

പത്തനംതിട്ട: മാമ്മോദീസ ചടങ്ങില്‍ ഭക്ഷണം വിളമ്പാനെത്തിയ യുവാവിന് കോവിഡ് സ്ഥിരീകരിച്ചതോടെ ചടങ്ങില്‍ പങ്കെടുത്തവര്‍ നിരീക്ഷണത്തില്‍. വൈദീകരുള്‍പ്പെടെ 80 പേരാണ് യുവാവിന്റെ പ്രാഥമിക സമ്പര്‍ക പട്ടികയിലുള്ളത്. 

കഴിഞ്ഞ ഞായറാഴ്ച തോട്ടപ്പുറം സെന്റ് മേരീസ് പള്ളിയില്‍ നടന്ന മാമ്മോദീസ ചടങ്ങില്‍ പങ്കെടുത്തവരെയാണ് നിരീക്ഷണത്തിലാക്കിയത്. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് വാര്യാപുരം സ്വദേശിയായ യുവാവ് ജോലി ചെയ്യുന്നത്. കേറ്ററിങ്ങുകാര്‍ക്കൊപ്പം ഭക്ഷണം വിളമ്പാന്‍ എത്തിയതായിരുന്നു 

ഈ യുവാവിനൊപ്പം ജോലി ചെയ്യുന്ന മറ്റൊരാള്‍ക്ക് നേരത്തെ കോവിഡ് പോസിറ്റിവായിരുന്നു. ഇയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാവിന് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചത്. 

ഞായറാഴ്ച ഉച്ചയോടെയാണ് യുവാവിന് രോഗം സ്ഥിരീകരിച്ചതായി അറിയിപ്പ് വന്നത്. പള്ളിയില്‍ പങ്കെടുത്ത ചിലരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. യുവാവുമായി സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com