സമ്പൂർണ ലോക്ക്ഡൗൺ പരിഗണിക്കേണ്ടിവരും: മുഖ്യമന്ത്രി

നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി
സമ്പൂർണ ലോക്ക്ഡൗൺ പരിഗണിക്കേണ്ടിവരും: മുഖ്യമന്ത്രി


തിരുവനന്തപുരം: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ പരിഗണിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദഗ്ധരടക്കം സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന ആവശ്യം മുന്നോട്ടുവെക്കുന്നുണ്ടെന്ന്  കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

നിലവിൽ ലോക്ക്ഡൗൺ സംബന്ധിച്ച് തീരുമാനമായിട്ടില്ലെങ്കിലും അക്കാര്യം ഗൗരവമായി പരിഗണിക്കേണ്ടി വരുമെന്നാണ് തോന്നുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് ആയിരത്തിലധികം ആളുകളിൽ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ആശങ്ക വർദ്ധിക്കുന്നത്. സമ്പർക്കരോ​ഗികളുടെ എണ്ണം ഉയരുന്നത് ഏറെ ​ഗൗരവത്തോടെയാണ് കാണുന്നതെന്നും നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഇതുവരെ 15,032 പേർക്കാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 8,818 ആക്ടീ‌വ് കേസുകളാണ്. ഇന്നുമാത്രം 1,166പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 1,59,777 പേരാണ് വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നത്. ഔദ്യോ​ഗിക കണക്കുകൾ അനുസരിച്ച് 45 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് ബാധമൂലം ജീവൻ നഷ്ടപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com