ആലപ്പുഴയില്‍ രണ്ട് പൊലീസുകാര്‍ക്കും രണ്ട് പ്രതികള്‍ക്കും കോവിഡ്

ആലപ്പുഴയില്‍ രണ്ട് പൊലീസുകാര്‍ക്കും രണ്ട് പ്രതികള്‍ക്കും കോവിഡ്

ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്ക് കോവിഡ്

ആലപ്പുഴ: ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്ക് കോവിഡ്. കാന്റീന്റെ ചുമതലയുള്ള പൊലീസുകാരന് ഉള്‍പ്പടെയാണ് ആന്റിജന്‍ ടെസ്റ്റില്‍ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മറ്റൊരു പൊലീസുകാരനും രോഗം ബാധിച്ചിരുന്നു.

ആലപ്പുഴ കടക്കരപ്പള്ളിയില്‍ വിദേശമദ്യവുമായി പൊലീസ് പിടിയിലായ നാലംഘസംഘത്തില്‍ രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ കായംകുളത്തെ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. പട്ടണക്കാട് സ്റ്റേഷനിലെ സിഐ ഉള്‍പ്പടെ 16 ഉദ്യോഗ്സ്ഥരെ ക്വാറന്റൈനിലാക്കി.

സംസ്ഥാനത്ത് ഇന്ന് 1,078 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. അഞ്ചു പേര്‍ മരിച്ചു.സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,110 ആയി. ഇന്ന് 798 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. രോഗത്തിന്റെ ഉറവിടം അറിയാത്തത് 65 പേരുണ്ട്. വിദേശത്തുനിന്ന് എത്തിയ 104 പേര്‍ക്കും മറ്റ് സംസ്ഥാനത്തുനിന്ന് എത്തിയ 115 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com