കോഴിക്കോട് നിരീക്ഷണത്തിലിരുന്ന ആള്‍ മരിച്ച നിലയില്‍ 

പന്നിയങ്കര മേലേരിപ്പാടത്തെ എം പി മുഹമ്മദ് കോയ (70) ആണ് മരിച്ചത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: കോഴിക്കോട് നിരീക്ഷണത്തിലിരുന്ന ആള്‍ മരിച്ചു. പന്നിയങ്കര മേലേരിപ്പാടത്തെ എം പി മുഹമ്മദ് കോയ (70) ആണ് മരിച്ചത്. ഇയാളുടെ കുടുംബാംഗങ്ങള്‍ കോവിഡ് ബാധിതരായി ചികിത്സയിലാണ്. മുഹമ്മദ് കോയയുടെ ആദ്യ പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്നു.

അതിനിടെ, സംസ്ഥാനത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇന്നലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം ചോക്കാട് പഞ്ചായത്തിലെ മാളിയേക്കല്‍ തട്ടാന്‍പടിയിലെ പാലോട്ടില്‍ അബ്ദുല്‍ഗഫൂറിന്റെ മകന്‍ ഇര്‍ഷാദലി ആണ് കോവിഡ് മൂലം മരിച്ചത്. 26 വയസ്സായിരുന്നു. 

കോവിഡ് ഭേദമായശേഷം ദുബായില്‍ നിന്നെത്തിയ ഇര്‍ഷാദലി വീട്ടില്‍ ക്വാറന്റീനില്‍ കഴിഞ്ഞു വരികയായിരുന്നു. ജൂലായ് നാലിനാണ് ഇര്‍ഷാദലി ദുബായില്‍നിന്ന് എത്തിയത്.  വീടിനുസമീപം നിര്‍മിച്ച പുതിയ വീടിന്റെ ഒന്നാംനിലയിലാണ് ഇര്‍ഷാദലി താമസിച്ചിരുന്നത്. വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെടാറാണ് പതിവ്.

ചൊവ്വാഴ്ച രാത്രി 11.30 വരെ ഫോണിലും വീടിന്റെ മുകളില്‍നിന്നുമായി കൂട്ടുകാരുമായി സംസാരിച്ചിട്ടുണ്ട്. ഉച്ചഭക്ഷണം എത്തിച്ചപ്പോള്‍ രാവിലെ നല്‍കിയ പ്രഭാത ഭക്ഷണമടക്കം കഴിക്കാതെ കണ്ട സാഹചര്യത്തിലാണ് വീട്ടുകാര്‍ അന്വേഷണം നടത്തിയത്.

ദേഹത്തിന് നിറംമാറ്റം സംഭവിച്ച നിലയിലായിരുന്നു. മൂക്കിലൂടെ രക്തം ഒഴുകുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന് മരണശേഷം വീണ്ടും നടത്തിയ പരിശോധനയില്‍ ഇര്‍ഷാദലിയ്ക്ക് കോവിഡ് രോഗബാധയുണ്ടെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com