കോവിഡ് പരിശോധകരെന്ന വ്യാജേന നിരീക്ഷണത്തിൽ കഴിയുന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി, ക്രൂരമർദ്ദനം; അറസ്റ്റ്

ഹോം ക്വാറന്റീനിൽ തുടരുകയായിരുന്ന അമീറിനെ  17നു വൈകിട്ട് കാറിലെത്തിയ  സംഘം ആരോഗ്യ പ്രവർത്തകരെന്നു പരിചയപ്പെടുത്തി വിളിച്ചുകൊണ്ടുപോയി
കോവിഡ് പരിശോധകരെന്ന വ്യാജേന നിരീക്ഷണത്തിൽ കഴിയുന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി, ക്രൂരമർദ്ദനം; അറസ്റ്റ്

തിരുവനന്തപുരം; കോവിഡ് പരിശോധനയ്ക്ക് എത്തിയ ആരോഗ്യ പ്രവർത്തകർ എന്ന വ്യാജേന യുവാവിനെ തട്ടിക്കൊണ്ടുപോയി. നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വർക്കല മേൽ വെട്ടൂർ ബിസ്മില്ല ഹൗസിൽ അമീർ (24)നെ ആണ് തട്ടിക്കൊണ്ടുപോയി  മർദ്ദിച്ചു അവശനാക്കിയത്. മൂന്നം​ഗ സംഘമാണ് ആക്രമണത്തിന് പിന്നിൽ.  സംഭവത്തിൽ ഒരാളെ അറസ്റ്റു ചെയ്തു.

മേൽവെട്ടൂർ അല്ലാഹു അക്ബർ വീട്ടിൽ സാദിഖ് ഹംസയെ (64) വർക്കല പൊലീസ് പിടികൂടിയത്. ഹോം ക്വാറന്റീനിൽ തുടരുകയായിരുന്ന അമീറിനെ  17നു വൈകിട്ട് കാറിലെത്തിയ  സംഘം ആരോഗ്യ പ്രവർത്തകരെന്നു പരിചയപ്പെടുത്തി വിളിച്ചുകൊണ്ടുപോയി. കോവിഡ് ടെസ്റ്റിന് സാംപിൾ എടുക്കണമെന്നു അറിയിച്ചു ഹംസയുടെ വീട്ടിൽ എത്തിച്ചു കൈകാൽ കെട്ടിയിട്ടു മർദിക്കുകയായിരുന്നു. ഹംസ വിവാഹം കഴിച്ച സ്ത്രീയുടെ മകളുമായി അമീർ നിശ്ചയിച്ച വിവാഹത്തിൽ നിന്നു പിന്തിരിയണമെന്നു ആവശ്യപ്പെട്ടാണ് മർദ്ദനമെന്നു പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com