കോവിഡ് പരിശോധനാ ഫലം വൈകുന്നു, മൂന്ന് ദിവസം പിന്നിട്ടിട്ടും സംസ്‌കാരം നടത്താനായില്ല

എറണാകുളം ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് സ്രവം പരിശോധനക്കായി കൊണ്ടുപോയെങ്കിലും മൂന്ന് ദിവസം പിന്നിട്ടിട്ടും ഫലം ലഭിച്ചിട്ടില്ല
കോവിഡ് പരിശോധനാ ഫലം വൈകുന്നു, മൂന്ന് ദിവസം പിന്നിട്ടിട്ടും സംസ്‌കാരം നടത്താനായില്ല

പെരുമ്പാവൂര്‍: വീട്ടില്‍ കുഴഞ്ഞു വീണ് മരിച്ച സ്ത്രീയുടെ പരിശോധനാ ഫലം ലഭിക്കാത്തതിനെ തുടര്‍ന്ന് സംസ്‌കാരം നടത്താനാവുന്നില്ല. തുരുത്തി പെട്ടമല പുളിക്കല്‍ മണി ആന്റണി(65) ആണ് കഴിഞ്ഞ തിങ്കളാഴ്ച മരിച്ചത്. 

എറണാകുളം ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് സ്രവം പരിശോധനക്കായി കൊണ്ടുപോയെങ്കിലും മൂന്ന് ദിവസം പിന്നിട്ടിട്ടും ഫലം ലഭിച്ചിട്ടില്ല. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ചില ഘട്ടങ്ങളില്‍ ഫലം ലഭിക്കാന്‍ നാല് ദിവസം വരെ വേണ്ടി വരുമെന്ന് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി അധികൃതര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com