ക്ഷേത്രക്കവര്‍ച്ചകളില്‍ പിടിതരാതെ കള്ളന്‍, ജയില്‍ കാര്‍ഡ് തുമ്പാക്കി പൊലീസ് വലവിരിച്ചു 

തുമ്പ് കിട്ടാതെ കുഴങ്ങിയ സമയമാണ് ജയിലില്‍ നിന്ന് പ്രതികള്‍ക്ക് നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ക്ഷേത്രപരിസരത്ത് നിന്ന് പൊലീസിന്റെ കയ്യില്‍ കിട്ടുന്ന
ക്ഷേത്രക്കവര്‍ച്ചകളില്‍ പിടിതരാതെ കള്ളന്‍, ജയില്‍ കാര്‍ഡ് തുമ്പാക്കി പൊലീസ് വലവിരിച്ചു 

ഹൊസ്ദുര്‍ഗ്: കാസര്‍കോട് തലവേദന സൃഷ്ടിച്ച കള്ളന്‍ പിടിയില്‍. ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ പ്രതി ബാളാല്‍ സ്വദേശി ഹരീഷ് കുമാറാണ് ഒടുവില്‍ പൊലീസ് വലയിലാതയത്. 

ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന മോഷണങ്ങളില്‍ തുമ്പ് കിട്ടാതെ കുഴങ്ങിയ സമയമാണ് ജയിലില്‍ നിന്ന് പ്രതികള്‍ക്ക് നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ക്ഷേത്രപരിസരത്ത് നിന്ന് പൊലീസിന്റെ കയ്യില്‍ കിട്ടുന്നത്. ഇത് അന്വേഷണത്തില്‍ വഴിത്തിരിവായി. 

പിന്നാലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ ഹരീഷിന്റെ ദൃശ്യങ്ങള്‍ ഇതില്‍ നിന്ന് ലഭിച്ചു. പ്രതിയുടെ ഫോട്ടോയും മറ്റ് വിവരങ്ങളുമായി ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും സന്ദേശം നല്‍കി. 

അമ്പലത്തറ സിഐയുടെ നേതൃത്വത്തിലെ പൊലീസ് സംഘം പെട്രോളിങ് നടത്തുന്നതിന് ഇടയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഹരീഷിനെ കണ്ടെത്തി. പിന്നാലെ ഹൊസ്ദുര്‍ഗ് പൊലീസിന് കൈമാറി. കഴിഞ്ഞ രണ്ടാഴ്ചക്കിടയില്‍ ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ നടന്ന കവര്‍ച്ചകള്‍ക്ക് പിന്നില്‍ താനാണെന്ന് പ്രതി സമ്മതിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com