ഡിസ്ചാര്‍ജ് ചെയ്യാന്‍ പരിശോധന വേണ്ട, സംസ്ഥാനത്തെ കോവിഡ് വ്യാപനം ഇനിയും കൂടുമെന്ന് വിദഗ്ധ സമിതി

കോവിഡ് സ്ഥിരീകരിച്ച വ്യക്തിക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ പത്താം ദിവസം പരിശോധനകള്‍ നടത്താതെ തന്നെ ഡിസ്ചാര്‍ജ് ചെയ്യാമെന്ന് വിദഗ്ധ സമിതി
ഡിസ്ചാര്‍ജ് ചെയ്യാന്‍ പരിശോധന വേണ്ട, സംസ്ഥാനത്തെ കോവിഡ് വ്യാപനം ഇനിയും കൂടുമെന്ന് വിദഗ്ധ സമിതി

കൊല്ലം: കോവിഡ് സ്ഥിരീകരിച്ച വ്യക്തിക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ പത്താം ദിവസം പരിശോധനകള്‍ നടത്താതെ തന്നെ ഡിസ്ചാര്‍ജ് ചെയ്യാമെന്ന് വിദഗ്ധ സമിതി ശുപാര്‍ശ. നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ സമ്പര്‍ക്ക വ്യാപനത്തിലൂടെ കോവിഡ് ഇനിയും കൂടുമെന്ന് വിദഗ്ധ സമിതി മുന്നറിയിപ്പ് നല്‍കുന്നു. 

രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരെ വീടുകളില്‍ തന്നെ ചികിത്സിക്കണം എന്ന നിര്‍ദേശവും വിദഗ്ധ സമിതി സര്‍ക്കാരിന് കൈമാറി. പരിശോധന നടത്തുന്ന ഇടങ്ങളില്‍ എല്ലാം രോഗ ബാധിതരെ കണ്ടെത്തുന്ന സ്ഥിതിയാണ്. അതും വലിയ തോതില്‍. ക്ലസ്റ്ററുകള്‍ 80 ശതമാനവും സൂപ്പര്‍ സ്‌പ്രെഡ് ഉണ്ടായ മേഖലകളിലാണ്. ഈ സാഹചര്യം നേരിടാന്‍ ചികിത്സകള്‍ക്കായി കൂടുതല്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് കേന്ദ്രങ്ങള്‍ തുടങ്ങണം. 

മെഡിക്കല്‍ കോളജ് ആശുപത്രികളിലെ ചികിത്സ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കായി മാറ്റണം. നിലവില്‍ അധികം ആളുകളുടെ ആരോഗ്യനില വഷളാവുന്നില്ല. എന്നാല്‍ ഈ സാഹചര്യം മാറിയേക്കാം. അത് മുന്‍പില്‍ കണ്ട് തീവ്ര പരിചരണ വിഭാഗങ്ങള്‍ സര്‍ക്കാര്‍ ശക്തിപ്പെടെുത്തണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com