തിരുവനന്തപുരത്ത് രണ്ട് പൊലീസുകാര്‍ക്ക് കൂടി കോവിഡ്  ; കോഴിക്കോട് ഡോക്ടര്‍ക്കും രോഗബാധ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജനാണ് കോവിഡ് സ്ഥിരീകരിച്ചത്
തിരുവനന്തപുരത്ത് രണ്ട് പൊലീസുകാര്‍ക്ക് കൂടി കോവിഡ്  ; കോഴിക്കോട് ഡോക്ടര്‍ക്കും രോഗബാധ

തിരുവനന്തപുരം : തിരുവനന്തപുരത്ത് രണ്ട് പൊലീസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പൊലീസ് സ്‌പെഷല്‍ ബ്രാഞ്ച് ഓഫീസിലെ ഡ്രൈവര്‍ക്കും വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സമ്പര്‍ക്കപ്പട്ടിക കണ്ടെത്താന്‍ ശ്രമം ആരംഭിച്ചു. 

അതിനിടെ കോഴിക്കോട് ഡോക്ടര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ജനറൽ മെഡിസിൻ വിഭാ​ഗത്തിലെ ഹൗസ് സര്‍ജനാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താനുള്ള സ്രമത്തിലാണ് ആരോഗ്യവകുപ്പ്. 

മല്‍സ്യതൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബേപ്പൂര്‍ തുറമുഖം അടച്ചു. മൂന്നുദവസത്തേക്ക് തുറമുഖം തുറക്കില്ല. മേഖലയില്‍ ആന്റിജന്‍ ടെസ്റ്റ് നടത്താനാണ് തീരുമാനം. 

കൊല്ലത്തും സ്ഥിതി ഗുരുതരമാണ്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് കൊല്ലം ജില്ലയിലെ 70 ശതമാനം ഭാഗങ്ങളും അടച്ചു. 46 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണിലാണ്. അതില്‍ 25 എണ്ണം റെഡ് സോണിലുമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com