തിരുവല്ല നഗരസഭ പൂര്‍ണമായും കണ്ടയ്ന്‍മെന്റ് സോണ്‍; പത്തനംതിട്ടയിലെ പുതിയ പട്ടിക

തിരുവല്ല നഗരസഭ പൂര്‍ണമായും കണ്ടയ്ന്‍മെന്റ് സോണ്‍; പത്തനംതിട്ടയിലെ പുതിയ പട്ടിക
തിരുവല്ല നഗരസഭ പൂര്‍ണമായും കണ്ടയ്ന്‍മെന്റ് സോണ്‍; പത്തനംതിട്ടയിലെ പുതിയ പട്ടിക

പത്തനംതിട്ട: തിരുവല്ല നഗരസഭയിലെ എല്ലാ വാര്‍ഡുകളിലും ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നാല്, നാരങ്ങാനം പഞ്ചായത്തിലെ വാര്‍ഡ് നാല് എന്നീ സ്ഥലങ്ങളിലും ജൂലൈ 22 മുതല്‍ ഏഴു ദിവസത്തേക്ക് കണ്ടയ്ന്‍മെന്റ് സോണ്‍ ആക്കി നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു.

രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ(ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ പി.ബി. നൂഹ് പ്രഖ്യാപിച്ചത്.

കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് അഞ്ച്, ആറ്, പ്രമാടം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10, അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 15, തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട് എന്നീ സ്ഥലങ്ങളെ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ജില്ലാ കലക്ടര്‍ ഉത്തരവായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com