തൊഴിലാളിക്ക് കോവിഡ്, ബേപ്പൂർ തുറമുഖം അടച്ചു

തൊഴിലാളിക്ക് കോവിഡ്, ബേപ്പൂർ തുറമുഖം അടച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോ​ഴി​ക്കോ​ട്: ബോ​ട്ട് തൊ​ഴി​ലാ​ളി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചതിനെത്തുടർന്ന് ബേപ്പൂർ തുറമുഖം അടച്ചു. രോ​ഗവ്യാ​പ​ന സാ​ധ്യ​ത മു​ന്നി​ൽ കണ്ട് തു​റ​മു​ഖം അ​ട​ച്ചി​ടാ​ൻ കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ ആ​രോ​ഗ്യ വി​ഭാ​ഗം നി​ർ​ദേ​ശം ന​ൽകുകയായിരുന്നു. കോവിഡ് സ്ഥിരീകരിച്ച തൊ​ഴി​ലാ​ളി​യു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ 30 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.  

മൂന്നുദവസത്തേക്ക് തുറമുഖം തുറക്കില്ല. മേഖലയില്‍ ആന്റിജന്‍ ടെസ്റ്റ് നടത്താനാണ് തീരുമാനം. 

കോഴിക്കോട് ഡോക്ടര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ജനറൽ മെഡിസിൻ വിഭാ​ഗത്തിലെ ഹൗസ് സര്‍ജനാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താനുള്ള സ്രമത്തിലാണ് ആരോഗ്യവകുപ്പ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com