36 ജീവനക്കാരിൽ 15 പേർക്കും കോവിഡ് ; ഇരിങ്ങാലക്കുട ഫയർ സ്റ്റേഷൻ അടച്ചു

ഇരിങ്ങാലക്കുടയിലെ ജോലികൾ പുതുക്കാട്, ചാലക്കുടി ഫയർ സ്റ്റേഷനുകൾ നിർവഹിക്കുമെന്ന് അധികൃതർ അറിയിച്ചു
36 ജീവനക്കാരിൽ 15 പേർക്കും കോവിഡ് ; ഇരിങ്ങാലക്കുട ഫയർ സ്റ്റേഷൻ അടച്ചു

തൃശൂർ : ഇരിങ്ങാലക്കുട ഫയർ സ്റ്റേഷൻ അടച്ചു. സ്റ്റേഷനിലെ 36 ജീവനക്കാരിൽ 15 പേർക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. ഇരിങ്ങാലക്കുടയിലെ ജോലികൾ പുതുക്കാട്, ചാലക്കുടി ഫയർ സ്റ്റേഷനുകൾ നിർവഹിക്കുമെന്ന് അധികൃതർ അറിയിച്ചു. 

രോഗവ്യാപനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഇരിങ്ങാലക്കുട നഗരസഭയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.  സമ്പര്‍ക്ക രോ​ഗ ബാധിതരുടെ എണ്ണം ഉയര്‍ന്ന സാഹചര്യത്തില്‍, തൊട്ടടുത്തുളള മൂരിയാട് ഗ്രാമപഞ്ചായത്തിലും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെമുതല്‍ രണ്ടിടത്തും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരും. 

സമ്പര്‍ക്കരോഗികളുടെ എണ്ണം ഗണ്യമായി ഉയരുന്ന പശ്ചാത്തലത്തിലാണ് ജില്ലയില്‍ നിയന്ത്രണം കടുപ്പിച്ചത്. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ ദീര്‍ഘദൂര ബസുകള്‍ ഒഴികെ ഒരു വാഹനവും അനുവദിക്കില്ല. തൃശൂര്‍ മാര്‍ക്കറ്റിലും നിയന്ത്രണം തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com