ഇന്ന് 11 ജില്ലകളിലായി 38 പുതിയ ഹോട്ട്സ്‌പോട്ടുകൾ; ആകെ 453

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th July 2020 07:13 PM  |  

Last Updated: 24th July 2020 07:13 PM  |   A+A-   |  

COVID1

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 38 പ്രദേശങ്ങൾ കൂടി ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു. കാസർകോട്, തൃശ്ശൂർ, കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, ആലപ്പുഴ, മലപ്പുറം, വയനാട്, എറണാകുളം ജില്ലകളിലാണ് ഇന്ന് പുതിയ ഹോട്ട്സ്പോട്ടുകൾ. 16 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 453 ആയി.

കാസർകോട് ജില്ലയിലെ കുറ്റിക്കോൽ (കണ്ടൈൻമെന്റ് സോൺ 13), പള്ളിക്കര (4, 14), പനത്തടി (2, 5, 13, 14), പൈവളികെ (16), പീലിക്കോട് (4, 11), പുല്ലൂർ പെരിയ (1, 17), പുതിഗെ (6), ഉദുമ (2, 6, 7, 11, 17, 18), വോർക്കാടി (7), തൃക്കരിപ്പൂർ (1, 4, 15), തൃശൂർ ജില്ലയിലെ കൊടകര (2), പാവറാട്ടി (3), മടക്കത്തറ (6, 7, 8, 14), പുത്തൂർ (3), കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റി (31), നെന്മണിക്കര (6), പറപ്പൂക്കര (1, 3), വടക്കാഞ്ചേരി മുൻസിപ്പാലിറ്റി (10, 11, 16, 17, 20), കണ്ണൂർ ജില്ലയിലെ എരുവേശി (2, 7), ചെറുകുളം (6), ചെങ്ങളായി (1), കൊട്ടിയൂർ (1, 6), മാടായി (14), ആറളം (10), കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ (5), മാവൂർ (2, 4), കക്കോടി (10), കാക്കൂർ (12), തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം (5, 7, 15), കിളിമാനൂർ (12), പെരിങ്ങമല (17), പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (6), ഏനാദിമംഗലം (15), പാലക്കാട് ജില്ലയിലെ കൊടുവായൂർ (4), ആലപ്പുഴ ജില്ലയിലെ പള്ളിപ്പാട് (10), മലപ്പുറം ജില്ലയിലെ മാമ്പാട് (2, 3, 11, 12), വയനാട് ജില്ലയിലെ നൂൽപ്പുഴ (14, 15, 16, 17), എറണാകുളം ജില്ലയിലെ കൊടുവള്ളി (22) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.

പത്തനംതിട്ട ജില്ലയിലെ ആറന്മുള (വാർഡ് 14), കല്ലൂപ്പാറ (12), പന്തളം മുൻസിപ്പാലിറ്റി (31, 32), ചെറുകോൽ (2, 12, 13), കടപ്ര (8, 9), വയനാട് ജില്ലയിലെ കോട്ടത്തറ (5), മീനങ്ങാടി (15, 16), പൂത്താടി (3, 4, 5, 6, 7, 8, 15), കൊല്ലം ജില്ലയിലെ പോരുവഴി (എല്ലാ വാർഡുകളും), പേരയം (എല്ലാ വാർഡുകളും), പാലക്കാട് ജില്ലയിലെ അകത്തേത്തറ (11), പുതുപരിയാരം (8), തൃശൂർ ജില്ലയിലെ ഗുരുവായൂർ മുൻസിപ്പാലിറ്റി (35), ചൊവ്വന്നൂർ (1), ഇടുക്കി ജില്ലയിലെ വാത്തിക്കുടി (11, 14), ആലപ്പുഴ ജില്ലയിലെ വെൺമണി (8) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്.