ഇന്ന് സർവകക്ഷിയോ​ഗം; ലോക്ക്ഡൗൺ വേണമെന്ന് ആരോ​ഗ്യവിഭാ​ഗം, കക്ഷി നേതാക്കളുടെ അഭിപ്രായം തേടും

ലോക്ക്ഡൗൺ പ്രഖ്യാപനം ഉൾപ്പടെയുള്ള വിഷയങ്ങൾ യോ​ഗത്തിൽ ചർച്ചയാകും
ഇന്ന് സർവകക്ഷിയോ​ഗം; ലോക്ക്ഡൗൺ വേണമെന്ന് ആരോ​ഗ്യവിഭാ​ഗം, കക്ഷി നേതാക്കളുടെ അഭിപ്രായം തേടും

തിരുവനന്തപുരം; കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് സർവകക്ഷി യോ​ഗം ചേരും. ലോക്ക്ഡൗൺ പ്രഖ്യാപനം ഉൾപ്പടെയുള്ള വിഷയങ്ങൾ യോ​ഗത്തിൽ ചർച്ചയാകും. ഇന്ന് ഉച്ചകഴിഞ്ഞാണ് യോഗം ചേരുക. പ്രമുഖ രാഷ്ട്രീയപാര്‍ട്ടികളെയെല്ലാം യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ലോക്ക്ഡൗൺ വേണമെന്നാണ് ആരോ​ഗ്യവിഭാ​ഗത്തിന്റെ നിർദേശം. ഇക്കാര്യത്തിൽ കക്ഷി നേതാക്കളുടെ അഭിപ്രായം തേടും. കൂടാതെ മറ്റ് നിയന്ത്രണങ്ങളും ചർച്ചയാകും. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് എല്ലാ വിഷയങ്ങളും യോഗം ചര്‍ച്ച ചെയ്യും. യോഗ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേരാനും ക്യാബിനറ്റ് തീരുമാനിച്ചു. അതിനുശേഷമാകും വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുക.

ഇന്നലെ ചേർന്ന മന്ത്രിസഭായോ​ഗത്തിൽ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ വീണ്ടും ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ക്യാബിനറ്റില്‍ ചില മന്ത്രിമാര്‍ സംശയം ഉന്നയിച്ചു. പ്രാദേശികമായി പലസ്ഥലങ്ങളും അടച്ചിട്ടിരിക്കുകയാണ്. സംസ്ഥാനം വീണ്ടും പൂര്‍ണമായും അടച്ചിടുന്നത് സാധാരണക്കാര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടാകുമെന്ന് മന്ത്രിമാര്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് സര്‍വകക്ഷിയോഗത്തിന്റെ കൂടി അഭിപ്രായം പരിഗണിച്ച് അന്തിമ തീരുമാനമെടുക്കാമെന്ന് ധാരണയായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com