ഇരുനില കെട്ടിടത്തിന് മുകളിൽ ചുറ്റിക്കിടന്ന് പെരുമ്പാമ്പ്; രണ്ട് മീറ്റർ നീളം 30 കിലോ തൂക്കം

ഇരുനില കെട്ടിടത്തിന് മുകളിൽ ചുറ്റിക്കിടന്ന് പെരുമ്പാമ്പ്; രണ്ട് മീറ്റർ നീളം 30 കിലോ തൂക്കം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പത്തനംതിട്ട: റാന്നി ഇട്ടിയപ്പാറ ടൗണിലെ ഇരുനിലക്കെട്ടിടത്തിനു മുകളിൽ കയറിപ്പറ്റിയ പെരുമ്പാമ്പിനെ  വനം വകുപ്പിന്റെ ദ്രുതകർമ സേന പിടികൂടി. ഇട്ടിയപ്പാറ ടിവി തോമസ് ആൻഡ് സൺസ് ഹാർഡ് വെയർ കടയുടെ മുകളിലാണ് പാമ്പിനെ കണ്ടത്. 

ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. ജീവനക്കാർ കട തുറന്നപ്പോൾ രണ്ടാം നിലയിലെ ബോർഡിൽ ചുറ്റിക്കിടക്കുകയായിരുന്നു പാമ്പ്. പാമ്പിന് 2 മീറ്റർ നീളവും 30 കിലോയോളം തൂക്കവുമുണ്ട്. 

സംഭവം അറിഞ്ഞെത്തിയ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കെആർ ദിലീപ്കുമാർ, എസ്എസ് നിഖിൽ, ഡി രാജേഷ്, അരുൺരാജ്, ഡ്രൈവർ ഫിറോസ്ഖാൻ എന്നിവർ ചേർന്നാണ് മേൽക്കൂരയിൽ കയറി പാമ്പിനെ പിടിച്ച് ചാക്കിലാക്കിയത്.

പാമ്പിനെ പ്ലാപ്പള്ളി വനത്തിൽ വിട്ടു. എങ്ങനെയാണ് പാമ്പ് കെട്ടിടത്തിനു മുകളിൽ കയറിപ്പറ്റിയതെന്ന് അറിവായിട്ടില്ല. ഏതെങ്കിലും കെട്ടിടത്തോടു ചേർന്നു നിൽക്കുന്ന മരത്തിലൂടെ കയറി വന്നതാകാമെന്നാണ് വനപാലകരുടെ നിഗമനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com