ഉദ്യോ​ഗസ്ഥന് കോവിഡ്, മൂന്ന് എക്സൈസ് ഓഫീസുകളും  ബിവറേജസ് ഷോപ്പും അടച്ചു, മദ്യം വാങ്ങാനെത്തിയവർ ആശങ്കയിൽ

കാസർകോട് ജില്ലയിലെ  വോർക്കാടി പഞ്ചായത്ത് പ്രസിഡൻ്റിനും ഡ്രൈവർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്
ഉദ്യോ​ഗസ്ഥന് കോവിഡ്, മൂന്ന് എക്സൈസ് ഓഫീസുകളും  ബിവറേജസ് ഷോപ്പും അടച്ചു, മദ്യം വാങ്ങാനെത്തിയവർ ആശങ്കയിൽ

കാസർകോട്: എക്സൈസ് ഉദ്യോ​ഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതോടെ കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് മൂന്ന് എക്സൈസ് ഓഫീസുകൾ അടച്ചു. കൂടാതെ ഇദ്ദേഹം പരിശോധനയ്ക്ക് എത്തിയ  വെള്ളരിക്കുണ്ട് ബിവറേജസ് ഷോപ്പും അടച്ചു. കാഞ്ഞങ്ങാട് എക്സൈസ് സർക്കിൾ ഓഫീസിലെ ജീവനക്കാരന് ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. 

കാഞ്ഞങ്ങാട് എക്സൈസ് റേഞ്ച് ഓഫീസ്, സർക്കിൾ ഓഫീസ്, എക്സൈസ് ഇൻറലിജൻസ് ബ്യൂറോ ഓഫീസ് എന്നിവയാണ് അടച്ചത്. ഇരുപത്തിയാറ് ജീവനക്കാർ ക്വാറന്റീനിൽ പ്രവേശിച്ചു. 

കോവിഡ് ബാധിച്ച ഉദ്യോ​ഗസ്ഥൻ പരിശോധനയ്ക്ക് എത്തിയ വെള്ളരിക്കുണ്ട് ബിവറേജസ് ഷോപ്പ് അടയ്ക്കുകയും ജീവനക്കാർ ക്വാറന്റീനിൽ പോകുകയും ചെയ്തു. ഇതോടെ ഇവിടെ മദ്യം വാങ്ങാനെത്തിയവർ ആശങ്കയിലാണ്. 

കാസർകോട് ജില്ലയിലെ  വോർക്കാടി പഞ്ചായത്ത് പ്രസിഡൻ്റിനും ഡ്രൈവർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് ജനപ്രതിനിധികളും പഞ്ചായത്തിലെ ജീവനക്കാരും ക്വാറൻ്റീനിൽ പോയി. കാസർകോട് ജില്ലയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ച 47 പേരിൽ 41 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 8 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com