കോവിഡില്‍ നിന്ന് ആനകള്‍ക്ക് സുരക്ഷ ഉറപ്പാക്കണം, പ്രോട്ടോക്കോളുമായി ദേവസ്വം ബോര്‍ഡ്

'ആനകള്‍ക്കുള്ള തീറ്റ വാഹനങ്ങളില്‍ കൊണ്ടു പോവുമ്പോള്‍ റോഡില്‍ കൂടി വലിച്ചു കൊണ്ടുപോവാന്‍ പാടില്ല. പാപ്പാന്മാര്‍ സുരക്ഷിതരായിരിക്കണം'
കോവിഡില്‍ നിന്ന് ആനകള്‍ക്ക് സുരക്ഷ ഉറപ്പാക്കണം, പ്രോട്ടോക്കോളുമായി ദേവസ്വം ബോര്‍ഡ്

മാവേലിക്കര: കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ആനകളെ പരിപാലിക്കുന്നതില്‍ പ്രത്യേക നിര്‍ദേശങ്ങളുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ആനകളെ പൊതു സ്ഥലങ്ങളിലും പൊതു നിരത്തുകളിലും കൊണ്ടുപോവാന്‍ പാടില്ല, സന്ദര്‍ശകരെ ഒഴിവാക്കണം എന്നീ നിര്‍ദേശങ്ങളുമായാണ് ഉത്തരവിറക്കിയത്. 

ആനകള്‍ക്കുള്ള തീറ്റ വാഹനങ്ങളില്‍ കൊണ്ടു പോവുമ്പോള്‍ റോഡില്‍ കൂടി വലിച്ചു കൊണ്ടുപോവാന്‍ പാടില്ല. പാപ്പാന്മാര്‍ സുരക്ഷിതരായിരിക്കണം. ഇതിനായി കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കണം പാപ്പാന്മാര്‍ ജോലി ചെയ്യേണ്ടത്. 

അപരിചിതര്‍ നല്‍കുന്ന ഭക്ഷ്യവസ്തുക്കള്‍ ഒഴിവാക്കണം. ആനകളുടെ തീറ്റ, റേഷന്‍ എന്നിവ സുരക്ഷിതമായ സ്ഥലങ്ങളില്‍ നിന്ന് മാത്രം വാങ്ങണം. ആനയെ കെട്ടുന്ന തറിയും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ആനകളുടെ ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് റിപ്പോര്‍ട്ട് നല്‍കണം. ദേവസ്വം വെറ്റിനറി ഓഫീസര്‍ ഡോ ബിനു ഗോപിനാഥ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബോര്‍ഡിന്റെ ഉത്തരവ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com