ജീവനക്കാരിക്ക് കോവിഡ്; സ്വർണ്ണക്കടത്ത് കേസുകൾ പരി​ഗണിക്കുന്ന കോടതി അടച്ചു

സ്വർണക്കടത്തു കേസിൽ കസ്റ്റംസ് ഇതുവരെ അറസ്റ്റ് ചെയ്ത 16 പ്രതികളെയും ഹാജരാക്കിയത് ഈ കോടതിയിലാണ്
ജീവനക്കാരിക്ക് കോവിഡ്; സ്വർണ്ണക്കടത്ത് കേസുകൾ പരി​ഗണിക്കുന്ന കോടതി അടച്ചു

കൊച്ചി; ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോടതി താൽക്കാലികമായി അടച്ചു. തിരുവനന്തപുരം സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസുകൾ പരിഗണിക്കുന്ന സാമ്പത്തിക കുറ്റവിചാരണ കോടതിയാണ് അടച്ചത്. മജിസ്ട്രേട്ടിനെയും മറ്റു ജീവനക്കാരെയും നിരീക്ഷണത്തിലാക്കി. ഇവരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും.

സ്വർണക്കടത്തു കേസിൽ കസ്റ്റംസ് ഇതുവരെ അറസ്റ്റ് ചെയ്ത 16 പ്രതികളെയും ഹാജരാക്കിയത് ഈ കോടതിയിലാണ്. എന്നാൽ പ്രതികളെ ഹാജരാക്കിയ സന്ദർഭങ്ങളിൽ ഈ ജീവനക്കാരി ജോലിയിലുണ്ടായിരുന്നില്ല.

ജീവനക്കാരിക്കു രോഗബാധയുണ്ടായത് ‌ബന്ധുവിൽ നിന്നാണെന്നും ഈ മാസം 7നു ശേഷം കോടതിയിൽ വന്നിട്ടില്ലെന്നും ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. 7നു മുൻപ് ഇവർക്കൊപ്പം ജോലി ചെയ്തവരോടു ക്വാറന്റീനിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്. കൂടുതൽ പേർക്ക് രോഗബാധ കണ്ടെത്തിയാൽ കോടതിയുടെ ചുമതല മറ്റൊരു മജിസ്ട്രേട്ടിനു കൈമാറും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com