നൂറു കോടി രൂപ ഹവാല ഇടപാടിലൂടെ അയച്ചു, സ്വര്‍ണക്കടത്തിനു പിന്നില്‍ വന്‍ പണം തട്ടിപ്പും; ഇഡി അന്വേഷണം

നൂറു കോടി രൂപ ഹവാല ഇടപാടിലൂടെ അയച്ചു, സ്വര്‍ണക്കടത്തിനു പിന്നില്‍ വന്‍ പണം തട്ടിപ്പും; ഇഡി അന്വേഷണം
നൂറു കോടി രൂപ ഹവാല ഇടപാടിലൂടെ അയച്ചു, സ്വര്‍ണക്കടത്തിനു പിന്നില്‍ വന്‍ പണം തട്ടിപ്പും; ഇഡി അന്വേഷണം

കൊച്ചി: സ്വര്‍ണക്കടത്തിനായി കണക്കില്‍പ്പെടാത്ത വന്‍ തുകകള്‍ ഹവാല ഇടപാടിലൂടെ വിദേശത്തേക്ക് എത്തിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിഗമനം. ഈ തുക ഉപയോഗിച്ചാണ് കള്ളക്കടത്തിനായി സ്വര്‍ണം വാങ്ങിച്ചൂകൂട്ടിയതെന്നാണ് ഇഡി കരുതുന്നത്. സ്വര്‍ണക്കടത്തിലെ ഹവാല ഇടപാടുകള്‍ അന്വേഷിക്കുന്നതിനായി ഇഡി നടപടികള്‍ തുടങ്ങിയിട്ടുണ്ട്.

നൂറു കോടി രൂപയെങ്കിലും ഹവാല ഇടപാടിലൂടെ വിദേശത്ത് എത്തിച്ചതായാണ് ഇഡി ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്‍. ഈ തുക ഉപയോഗിച്ചാണ് സ്വര്‍ണം വാങ്ങിയത്. 150 കിലോ സ്വര്‍ണമെങ്കിലും നയതന്ത്ര ബാഗേജിന്റെ മറവില്‍ കടത്തിയിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണക്കാക്കുന്നത്. ഇതിന്റെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും ഇഡി ഉന്നത വൃത്തങ്ങള്‍ പറഞ്ഞു.

കസ്റ്റംസില്‍നിന്നും എന്‍ഐഎയില്‍നിന്നും എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. സ്വര്‍ണക്കടത്തിനു പിന്നില്‍ വന്‍ ഹവാല ഇടപാടു നടക്കുന്നുണ്ട്. ഇതും പണം തട്ടിപ്പുമാണ് ഇഡി അന്വേഷിക്കുക.

സരിത്ത്, സ്വപ്‌ന, സന്ദീപ് എന്നിവരുടെ പേരിലാണ് നിലവില്‍ കേസെടുത്തിട്ടുള്ളത്. അന്വേഷണം പുരോഗിക്കുന്ന മുറയ്ക്ക് കുടുതല്‍ പേരെ പ്രതിചേര്‍ക്കും. സ്വര്‍ണം കടത്തുന്നതായി പതിനൊന്നു പേരില്‍നിന്നും പണം സമാഹരിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസിനു ലഭിച്ചിരിക്കുന്ന വിവരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com