സ്വപ്നയേയും സരിത്തിനേയും ഇന്ന് എൻഐഎ കോടതിയിൽ ഹാജരാക്കും; ജാമ്യ ഹർജിയും പരി​ഗണനയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th July 2020 07:03 AM  |  

Last Updated: 24th July 2020 07:03 AM  |   A+A-   |  

swpna-sandeep

 

തിരുവനന്തപുരം: സ്വർണ്ണക്കടത്തുകേസിൽ അറസ്റ്റിലായ സ്വപ്ന സുരേഷിന്റേയും സന്ദീപ് നായരുടേയും കസ്റ്റഡി കാലാവധി ഇന്ന് പൂർത്തിയാകും. ഇരുവരേയും ഇന്ന് കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കും.  ഇവരെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് കസ്റ്റംസും അപേക്ഷ നൽകിയിട്ടുണ്ട്. ഇരു പ്രതികളും സമർപ്പിച്ച ജാമ്യഹർജിയും എൻഐഎ കോടതി പരിഗണിക്കും.

കേസിൽ നേരത്തെ അറസ്റ്റിലായ മറ്റ് നാലു പ്രതികളുടെ ജാമ്യാപേക്ഷയും സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുളള കോടതി പരിഗണിക്കുന്നുണ്ട്. അതിനിടെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ ഇന്നലെ ചോദ്യം ചെയ്തു. അഞ്ചുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്. സ്വപ്നക്കും സുഹൃത്തുക്കള്‍ക്കും സ്വർണ കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന ഒരു വിവരവും തനിക്ക് അറിയില്ലായിരുന്നു എന്ന് മൊഴി നൽകിയതെന്നാണ് സൂചന.