എറണാകുളത്ത് പുതിയ അഞ്ച് കണ്ടെയ്ൻമെന്റ് സോണുകൾ; രോ​ഗവ്യാപന ഭീതിയിൽ കൊച്ചി

കൊച്ചിയിലെ കെയർ ഹോമുകൾ നിരീക്ഷണത്തിലാക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു
എറണാകുളത്ത് പുതിയ അഞ്ച് കണ്ടെയ്ൻമെന്റ് സോണുകൾ; രോ​ഗവ്യാപന ഭീതിയിൽ കൊച്ചി

കൊച്ചി; രോ​ഗവ്യാപനം രൂക്ഷമാകുന്ന എറണാകുളത്ത് അഞ്ച് പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ കൂടി പ്രഖ്യാപിച്ചു. തുറവൂർ ​ഗ്രാമപഞ്ചായത്തിലെ 4,14 വാർഡുകളും തിരുവാണിയൂർ ​ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡും ചേരാനല്ലൂർ ​ഗ്രാമപഞ്ചായത്തിലെ 17ാം വാർഡുമാണ് കണ്ടെയ്ൻമെന്റ് സോണായത്. കൂടാതെ കളമശ്ശേരി ന​ഗരസഭയിലെ ആറാം ഡിവിഷനും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. വാഴക്കുളം ​ഗ്രാമപഞ്ചായത്തിലെ വാർഡ് 19നെ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി.

ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്നലെ രോ​ഗം സ്ഥിരീകരിച്ച 69 പേരിൽ 61 പേർക്കും സമ്പർക്കത്തിലൂടെയാണ് രോ​ഗബാധയുണ്ടായത്. ചെല്ലാനം, ആലുവ ക്ലസ്റ്ററുകളിലെ സ്ഥിതി ​ഗുരുതമാണ്. കൂടാതെ തൃക്കാക്കരയിലെ കരുണാലയത്തിൽ കൊറോണ പടർന്നു പിടിച്ചതും ആശങ്ക വർധിപ്പിക്കുന്നുണ്ട്. തുടർന്ന് കൊച്ചിയിലെ കെയർ ഹോമുകൾ നിരീക്ഷണത്തിലാക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com