ഒളിച്ചിരുന്ന് യുവാവ് പൊലീസിനെ വട്ടം കറക്കി; മണത്ത് കണ്ടുപിടിച്ച് ഡോഗ് സ്‌ക്വാഡിലെ കേമന്‍

ബന്ധുക്കള്‍ നടത്തിയ പരിശോധനയില്‍ വീടിന് സമീപത്ത് നിന്ന് ഇയാളുടെ ബൈക്കും ഫോണും കണ്ടെത്തി
ഒളിച്ചിരുന്ന് യുവാവ് പൊലീസിനെ വട്ടം കറക്കി; മണത്ത് കണ്ടുപിടിച്ച് ഡോഗ് സ്‌ക്വാഡിലെ കേമന്‍

വൈക്കം: കാണാതായ യുവാവിനെ മണത്ത് കണ്ടുപിടിച്ച് പൊലീസ് നായ. ജോലിക്ക് പോയ യുവാവ് വീട്ടില്‍ തിരികെ എത്താത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ പൊലീസില്‍ വിവരം അറിയിച്ചത്. 

ജൂലൈ 20നാണ് യുവാവിനെ കാണാതായത്. ബന്ധുക്കള്‍ നടത്തിയ പരിശോധനയില്‍ വീടിന് സമീപത്ത് നിന്ന് ഇയാളുടെ ബൈക്കും ഫോണും കണ്ടെത്തി. ഇതോടെ യുവാവ് പരിസര പ്രദേശത്ത് തന്നെ ഉണ്ടാകുമെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തി. 

കോട്ടയം ഡോഗ് സ്‌ക്വാഡിലെ ലാബ്രഡോര്‍ ഇനമായ രവിയുമായി പൊലീസ് സംഘം വല്ലകത്ത് എത്തി. യുവാവിന്റെ ബൈക്കിന് ഒപ്പമുണ്ടായിരുന്ന ഹെല്‍മറ്ര് മണത്ത രവി 300 മീറ്ററോളം അകലെ ആള്‍ത്താമസം ഇല്ലാത്ത, ഇടിഞ്ഞുപൊളിഞ്ഞ് കിടന്ന വീടിന് സമീപത്ത് എത്തി. 

വീടിന് മുന്‍പിലുള്ള കിണറിന് അടുത്ത് നിന്ന് നായ കുരക്കാന്‍ തുടങ്ങി. സമീപമുള്ള അയയില്‍ തുണികള്‍ നനച്ചിട്ടിരുന്നു. ഇതോടെ പരിസര പ്രദേശത്ത് തിരച്ചില്‍ നടത്താന്‍ പറഞ്ഞ് സ്‌ക്വാഡ് മടങ്ങി. പിന്നാലെ ഇതേ വീടിന്റെ പിന്‍ഭാഗത്ത് ആളനക്കം കേട്ടതോടെ സമീപവാസി നടത്തിയ തിരച്ചിലിലാണ് യുവാവിനെ കണ്ടെത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com