കോഴിക്കോട് 18 നിയന്ത്രിത മേഖലകൾ ; കൊല്ലത്ത് 48 പഞ്ചായത്തുകൾ അടച്ചു ; നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെന്ന് മുന്നറിയിപ്പ്

ഹോട്ടലുകള്‍ പാര്‍സല്‍ മാത്രം രാവിലെ എട്ടുമുതല്‍ രാത്രി ഏഴുവരെ പ്രവർത്തിക്കും
കോഴിക്കോട് 18 നിയന്ത്രിത മേഖലകൾ ; കൊല്ലത്ത് 48 പഞ്ചായത്തുകൾ അടച്ചു ; നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെന്ന് മുന്നറിയിപ്പ്

കോഴിക്കോട് :  കോവിഡ് വ്യാപനം ചെറുക്കുന്നതിന്റെ ഭാ​ഗമായി സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളിൽ നിയന്ത്രണം ശക്തമാക്കി. കോഴിക്കോട്ട് നാലു താലൂക്കുകളിലായി 18 നിയന്ത്രിതമേഖലകളായി പ്രഖ്യാപിച്ചു. ഇവിടെ നിയന്ത്രണം ലംഘിച്ചാല്‍ ക്രിമിനല്‍ കേസെടുക്കും. 14 പഞ്ചായത്തുകളും വടകര മുന്‍സിപ്പാലിറ്റിയും അടച്ചിട്ടിരിക്കുകയാണ്. ഇവിടെ ആരോഗ്യ പ്രവര്‍ത്തകര്‍ അടങ്ങുന്ന ദ്രുത കര്‍മസേനയും രൂപീകരിച്ചു.

കൊല്ലം ജില്ലയുടെ മുക്കാല്‍ ഭാഗവും അടച്ചു കഴിഞ്ഞു.  ജില്ലയിലുള്ള 68 പഞ്ചായത്തില്‍ 48 എണ്ണവും അടച്ചു. കൊല്ലം കോര്‍പറേഷനിലെ ആറും പുനലൂര്‍ നഗരസഭയിലെ പത്തുംവാര്‍ഡുകള്‍ അടച്ചു. ഇവിടങ്ങളിൽ  കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. നിയന്ത്രണം ലംഘിച്ചാൽ കർശന നടപടിയെന്നും മുന്നറിയിപ്പുണ്ട്. 

ഹോട്ടലുകള്‍ പാര്‍സല്‍ മാത്രം രാവിലെ എട്ടുമുതല്‍ രാത്രി ഏഴുവരെ പ്രവർത്തിക്കും. ചരക്കുനീക്കം അനുവദിക്കും, റേഷന്‍ കടകള്‍ ഒമ്പതുമുതല്‍ മൂന്നുമണിവരെ പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു.തൃശൂരില്‍ ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് പഞ്ചായത്തിലും ഇന്ന് വൈകിട്ട് അഞ്ചു മണി മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ ഏര്‍പ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com