കുട്ടികൾ പഠിക്കുന്നത് അമ്മയെ കണ്ട്, രഹ്ന ഫാത്തിമയെ മനു സ്മൃതിയും ഖുർആനും ഓർമിപ്പിച്ച് ഹൈക്കോടതി

അമ്മയ്ക്ക് പകരമാവാൻ മറ്റൊന്നില്ലെന്നും അമ്മയിൽ നിന്ന് കിട്ടുന്ന പാഠങ്ങളാണ് കുട്ടികളുടെ ജീവിതത്തിൽ അടിത്തറ പാകുന്നതെന്നും കോടതി പറഞ്ഞു
കുട്ടികൾ പഠിക്കുന്നത് അമ്മയെ കണ്ട്, രഹ്ന ഫാത്തിമയെ മനു സ്മൃതിയും ഖുർആനും ഓർമിപ്പിച്ച് ഹൈക്കോടതി

കൊച്ചി; ന​ഗ്ന ശരീരത്തിൽ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യഹർജി ഹൈകോടതി ഇന്നലെ തള്ളിയിരുന്നു. കുട്ടികളുടെ ജീവിതത്തിൽ അമ്മയ്ക്കുള്ള സ്വാധീനം വിശദീകരിച്ചുക്കൊണ്ടാണ് കോടതി നടപടി. ഇതിനായി മനു സ്മൃതിയും ഖുർആനും കോടതി ഉദ്ധരിച്ചു.

അമ്മയ്ക്ക് പകരമാവാൻ മറ്റൊന്നില്ലെന്നും അമ്മയിൽ നിന്ന് കിട്ടുന്ന പാഠങ്ങളാണ് കുട്ടികളുടെ ജീവിതത്തിൽ അടിത്തറ പാകുന്നതെന്നും കോടതി പറഞ്ഞു. മാതൃത്വത്തിന് മഹനീയ സ്ഥാനമാണ് സമൂഹം കൽപ്പിച്ച് നൽകിയിരിക്കുന്നത്. കുട്ടിക്ക് ലോകത്തിലേക്കുള്ള ജാലകം അവന്റെ അമ്മയാണ്. കുട്ടികളുടെ ജീവിതവും ധാർമിക വീക്ഷണവും രൂപപ്പെടുത്തുന്നതിൽ അമ്മയ്ക്ക് വലിയ പങ്കുണ്ടെന്നും കോടതി വ്യക്തമാക്കി. ലൈം​ഗിക വിദ്യാഭ്യാസം പകർന്നു നൽകാനാണ് വിഡിയോ അപ്ലോഡ് ചെയ്തത് എന്നായിരുന്നു രഹ്ന ഫാത്തിമയുടെ വാദം.

കുട്ടികൾക്ക് ജീവിതത്തോടുള്ള വീക്ഷണവും മനോഭാവവും ലക്ഷ്യബോധവുമൊക്കെ പകർന്നു കിട്ടുന്നത് അമ്മയിൽ നിന്നാണ് പ്രായപൂർത്തിയാകുമ്പോൾ എല്ലാവർക്കും സ്വന്തം നിലപാടുകളുണ്ടാവും. എന്നാൽ അമ്മയിൽ നിന്ന് കിട്ടുന്ന പാഠങ്ങളാണ് അടിത്തറ. ജീവിതത്തിലെ പ്രതിസന്ധികളെ നനേരിടാനുള്ള വൈകാരിക പിന്തുണ നൽകുന്നതും അമ്മയാണ്. ജീവിതത്തിലെ ധാർമിക മൂല്യങ്ങൾ പകർന്നു നൽകുന്നതും മാന്യതയ്ക്ക് വിലകൽപ്പിക്കണമെന്നും പഠിപ്പിക്കുന്നത് മാതാപിതാക്കളാണ്. കുട്ടികൾക്ക് പകർത്താനാകുംവിധം സ്വന്തം ജീവിതത്തിൽ ധാർമിക മൂല്യങ്ങൾ പിന്തുടരാൻ ശ്രമം വേണമെന്നും കോടതി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com