കോവിഡ് ബാധിച്ച് മരിച്ച കോഴിക്കോട് സ്വദേശിനിയുടെ മകളും മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് റുഖ്യാബിയ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


കോഴിക്കോട്; കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ച റുഖ്യാബിയുടെ മകളും മരിച്ചു. കോഴിക്കോട് കൊളക്കാട്ടു വയലിൽ ഷാഹിദ(52)യാണ് മരിച്ചത്. കാൻസർ ചികിത്സയിലായിരുന്നു ഇവർ. കോവിഡ് പരിശോധന ഫലം വന്നിട്ടില്ല.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് റുഖ്യാബിയ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. തുടർന്ന് വ്യാഴാഴ്ച ഇവർ മരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു റുഖ്യാബി. റുഖ്യാബിയുടെ ബന്ധുവിനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com