വീട്ടിൽ ക്വാറന്റീനിൽ കഴിഞ്ഞ കുഞ്ഞിനെ പാമ്പുകടിച്ചു, രക്ഷകനായത് അയൽവാസി; തൊട്ടുപിന്നാലെ കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു

കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചതോടെ അയൽവാസിയായ ജിനിൽ മാത്യു ക്വാറന്റീനിൽ പ്രവേശിച്ചു
വീട്ടിൽ ക്വാറന്റീനിൽ കഴിഞ്ഞ കുഞ്ഞിനെ പാമ്പുകടിച്ചു, രക്ഷകനായത് അയൽവാസി; തൊട്ടുപിന്നാലെ കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു

കാസർകോട്; വീട്ടിൽ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഒന്നരവയസുകാരിയെ പാമ്പ് കടിച്ചു. വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസി കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചതാണ് രക്ഷയായത്. തുടർന്ന് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചതോടെ അയൽവാസിയായ ജിനിൽ മാത്യു ക്വാറന്റീനിൽ പ്രവേശിച്ചു. കാസർകോട് രാജപുരത്താണ് സംഭവമുണ്ടായത്.

പാണത്തൂർ വട്ടക്കയത്ത് ക്വീറന്റീനിൽ കഴിഞ്ഞിരുന്ന ദമ്പതികളുടെ മകളെ വ്യാഴാഴ്ച വൈകിട്ടാണ് വീട്ടിലെ ജനൽകർട്ടന് ഇടയിൽ നിന്ന് അണലി കടിച്ചത്. വീട്ടുകാർ കുട്ടിയെ രക്ഷിക്കണമെന്ന് അലമുറയിട്ടെങ്കിലും ആരും വീട്ടിലേക്ക് വരാൻ തയാറായില്ല. അവസാനം ജിനിൽ
 മാത്യുവാണ് കുട്ടിയെ പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചത്. ആശുപത്രിയിലെ പരിശോധനയിലാണ് കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചത്.

ബിഹാറിൽ അധ്യാപകരായ ദമ്പതികൾ 16 ആണ് വട്ടക്കയത്തെ വീട്ടിൽ എത്തുന്നത്. അന്നുമുതൽ ക്വാറന്റീനിലായിരുന്നു. ഹെഡ് ലോഡ് ആനറൽ വർക്കേഴ്സ് യൂണിയൻ പാണത്തൂർ യൂണിറ്റ് കൺവീനറാണ് കുഞ്ഞിനെ രക്ഷിച്ച ജിനിൽ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com