ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; എറണാകുളത്ത് ചികിത്സയിലായിരുന്ന അ‌ർബുദരോഗി മരിച്ചു

കോഴിക്കോട് കുറ്റിയാട് തളിയിൽ ബഷീർ ആണ് മരിച്ചത്

കൊച്ചി: കോവിഡ് പോസിറ്റീവായി എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അർബുദരോഗി മരിച്ചു. കോഴിക്കോട് കുറ്റിയാട് തളിയിൽ ബഷീർ (53) ആണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്ന് രാവിലെയാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. രാത്രി ഏഴരയോടെയായിരുന്നു അന്ത്യം.

ഇന്ന് സംസ്ഥാനത്ത് സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ കോവിഡ് മരണമാണിത്. കഴിഞ്ഞദിവസം ആലുവയിൽ മരിച്ച നാലാംമൈൽ ചെല്ലപ്പൻ (72),  തലശ്ശേരി സ്വദേശി ലൈല ( 62), പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ കാസർകോട് പടന്നക്കാട് സ്വദേശി നബീസ (75), പാലക്കാട് കൊല്ലങ്കോട് സ്വദേശി അഞ്ജലി(40) എന്നിവരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com