അഞ്ചലില്‍ മാത്രം 23 രോഗികള്‍; കൊല്ലം ജില്ലയില്‍ ഇന്ന് 74പേര്‍ക്ക് കോവിഡ്; 59ഉം സമ്പര്‍ക്കം

അഞ്ചലില്‍ മാത്രം 23 രോഗികള്‍; കൊല്ലം ജില്ലയില്‍ ഇന്ന് 74പേര്‍ക്ക് കോവിഡ്; 59ഉം സമ്പര്‍ക്കം

കൊല്ലം: കൊല്ലം ജില്ലയില്‍ ഇന്ന് 74 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.  വിദേശത്ത് നിന്നും വന്ന 10 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ 4 പേര്‍ക്കും സമ്പര്‍ക്കം മൂലം 59 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ചെറിയഴീക്കല്‍ സ്വദേശിനിയും തിരുവനന്തപുരം പുലയനാര്‍കോട്ട നെഞ്ച് രോഗ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയുമായ യുവതിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. അഞ്ചല്‍ മേഖലയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇവിടെ മാത്രം 23പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവയെല്ലാം സമ്പര്‍ക്കം വഴിയാണ്. ജില്ലയില്‍ ഇന്ന് 70 പേര്‍ രോഗമുക്തി നേടി.

സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്കാണ് കോവിഡ്19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ 175 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ 107 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 91 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 74 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 61 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 57 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 56 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 54 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 48 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 47 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 46 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 42 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 41 പേര്‍ക്കും, വയനാട് ജില്ലയില്‍ 28 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com