ഗ്യാസ് ഏജന്‍സി ജീവനക്കാരന് കോവിഡ്; സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നു, ആശങ്ക 

സമ്പര്‍ക്കരോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന എറണാകുളം ജില്ലയില്‍ ഗ്യാസ് ഏജന്‍സി ജീവനക്കാരന് കോവിഡ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: സമ്പര്‍ക്കരോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന എറണാകുളം ജില്ലയില്‍ ഗ്യാസ് ഏജന്‍സി ജീവനക്കാരന് കോവിഡ്. കാക്കനാട് ഗ്യാസ് ഏജന്‍സിയിലെ വിതരണക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. ജീവനക്കാരന്റെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി വരികയാണ്.

ജില്ലയില്‍ ഇന്നലെ 79 പേര്‍ക്കാണ് വൈറസ് ബാധ ഉണ്ടായത്. ഇതില്‍ 75പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. തൃക്കാക്കര കരുണാലയം അഗതിമന്ദിരത്തിലെ 17 പേര്‍ കൂടി ഇന്നലെ കോവിഡ് പോസിറ്റീവായി. ഫോര്‍ട്ട്‌കൊച്ചി (13), ചൂര്‍ണിക്കര (12), കീഴ്മാട് (8), കടുങ്ങല്ലൂര്‍, ആലങ്ങാട് (5 വീതം), കാലടി (2), ചേരാനല്ലൂര്‍, മരട്, കുമാരപുരം, വെണ്ണല, മഞ്ഞപ്ര, വെറ്റില, തുറവൂര്‍, മൂക്കന്നൂര്‍, പിറവം, കലൂര്‍ (ഒന്നു വീതം) എന്നിങ്ങനെയാണ് വിവിധ സ്ഥലങ്ങളില്‍ കോവിഡ് പോസിറ്റീവായവരുടെ എണ്ണം.

ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ 2 നഴ്‌സുമാര്‍ക്കും ഇന്നലെ പോസിറ്റീവായി. ഇതില്‍ ഒരാള്‍ തിരുവനന്തപുരം സ്വദേശിനിയാണ്. ഇന്നലെ പോസിറ്റീവായവരില്‍ 4 കുട്ടികളും ഉള്‍പ്പെടുന്നു.76 പേര്‍ ഇന്നലെ രോഗമുക്തരായി. ഇതില്‍ 50 പേര്‍ എറണാകുളം സ്വദേശികളും 9 പേര്‍ മറ്റു ജില്ലക്കാരും 17 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com