ഡീസല്‍ വില വീണ്ടും കൂട്ടി; രണ്ടാഴ്ചയ്ക്കിടെ വില വര്‍ധിക്കുന്നത് ഏഴാം തവണ; 82 ലേക്ക്

കേരളത്തില്‍ ഇന്ന് 14 പൈസ വര്‍ധിച്ച് ഡീസലിന് 78.97 രൂപയാണ് വില
ഡീസല്‍ വില വീണ്ടും കൂട്ടി; രണ്ടാഴ്ചയ്ക്കിടെ വില വര്‍ധിക്കുന്നത് ഏഴാം തവണ; 82 ലേക്ക്

കൊച്ചി: രാജ്യത്ത് ഡീസല്‍ വില വീണ്ടും കൂട്ടി. വിവിധ നഗരങ്ങളില്‍ 14 മുതല്‍ 15 പൈസ വരെയാണ് ഡീസല്‍ വില ഉയര്‍ന്നത്. പെട്രോള്‍ വിലയില്‍ മാറ്റമില്ല. പെട്രോളിന് ഇന്ന് 82.15 രൂപയാണ് വില

കേരളത്തില്‍ ഇന്ന് 14 പൈസ വര്‍ധിച്ച് ഡീസലിന് 78.97 രൂപയാണ് വില. രണ്ടാഴ്ചയ്ക്കിടെ ഇത് ഏഴാമത്തെ തവണയാണ് ഡീസല്‍ വില ഉയരുന്നത്. സംസ്ഥാനത്ത് ഇതുവരെ 95 പൈസയുടെ വര്‍ധനയാണ് ഡീസല്‍ വിലയില്‍ രേഖപ്പെടുത്തിയത്..

തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ ഡീസലിന് 78.97 രൂപയും പെട്രോളിന് 82.15 രൂപയുമാണ് വില. കൊച്ചിയില്‍ ഒരുലിറ്റര്‍ ഡീസലിന് 77.22 രൂപയാണ് വില. പെട്രോളിന് 80.37 രൂപയും. കോഴിക്കോട് ഡീസല്‍ ലിറ്ററിന് 77.58 രൂപയും പെട്രോളിന് 80.71 രൂപയുമാണ് വില.

ഡല്‍ഹിയില്‍ ഡീസലിന് 15 പൈസയാണ് ഉയര്‍ന്നത്. രാജ്യതലസ്ഥാനത്ത് കഴിഞ്ഞ ഒരുമാസമായി പെട്രോള്‍ വിലയും കടന്ന് ഡീസല്‍ വില കുതിക്കുകയാണ്. 81.94 രൂപയാണ് ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ ഡീലസിന് വില. പെട്രോളിന് 80.43 രൂപയും. മുംബൈയില്‍ 14 പൈസ ഉയര്‍ന്ന് ഒരു ലിറ്റര്‍ ഡീസലിന് 80.11 രൂപയാണ് വില. പെട്രോളിന് വില 87.19 രൂപയും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com