'തന്റെ വീട്ടില്‍ കൊണ്ടുപോടോ...'; ആക്രോശിച്ച് ബിജെപി കൗണ്‍സിലര്‍; കോവിഡ് ബാധിതന്റെ മൃതദേഹം മുട്ടമ്പലത്ത് സംസ്‌കരിക്കില്ല

രുവഞ്ചൂര്‍ രാധാകൃഷ്ണനും ജില്ലാ ഭരണകൂടവും ചേര്‍ന്ന നടത്തിയ ചര്‍ച്ചയിലും നാട്ടുകാര്‍ അയയാതെ വന്നതോടെയാണ് മുട്ടമ്പലം ശ്മശാനത്തില്‍ ഇന്ന് മൃതദേഹം സംസ്‌കരിക്കേണ്ടെന്ന് തീരുമാനിച്ചത്. 
'തന്റെ വീട്ടില്‍ കൊണ്ടുപോടോ...'; ആക്രോശിച്ച് ബിജെപി കൗണ്‍സിലര്‍; കോവിഡ് ബാധിതന്റെ മൃതദേഹം മുട്ടമ്പലത്ത് സംസ്‌കരിക്കില്ല

കോട്ടയം: കോട്ടയത്ത് കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മുട്ടമ്പലം ശ്മശാനത്തില്‍ സംസ്‌കരിക്കില്ല. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും ജില്ലാ ഭരണകൂടവും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയിലും നാട്ടുകാര്‍ അയയാതെ വന്നതോടെയാണ് മുട്ടമ്പലം ശ്മശാനത്തില്‍ ഇന്ന് മൃതദേഹം സംസ്‌കരിക്കേണ്ടെന്ന് തീരുമാനിച്ചത്. 

ചുങ്കം സ്വദേശി ഔസേപ്പ് ജോര്‍ജിന്റെ സംസ്‌കാരത്തെ ചൊല്ലിയാണ് പ്രതിഷേധം നടന്നത്. ബിജെപി കൗണ്‍സിലറിന്റെ നേതൃത്വത്തിലായിരുന്നു സാമൂഹ്യ അകലം പാലിക്കാതെ ഒരുസംഘം ആളുകള്‍ തടിച്ചുകൂടി പ്രതിഷേധം നടത്തിയത്. മൃതദേഹം സംസ്‌കരിക്കാന്‍ തെരഞ്ഞെടുത്ത മുട്ടമ്പലത്തെ നഗരസഭ ശ്മശാനത്തിന്റെ കവാടം നാട്ടുകാര്‍ കെട്ടിയടയ്ക്കുകയായിരുന്നു. തുടര്‍ന്ന് കുത്തിയിരിപ്പ് സമരം നടത്തിയ നാട്ടുകാരെ അനുനയിപ്പിക്കാനുളള ശ്രമങ്ങള്‍ ഫലംകണ്ടില്ല. സംസാരിക്കാനെത്തിയ ഉദ്യോഗസ്ഥനോട് ബിജെപി കൗണ്‍സിലര്‍ കയര്‍ത്താണ് സംസാരിച്ചത്. 'തന്റെ വീട്ടില്‍ കൊണ്ടുപോടോ' എന്ന പറഞ്ഞായിരുന്നു ആക്രോശം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com