തിരുവനന്തപുരത്ത് രണ്ട് ഭിക്ഷാടകര്‍ക്ക് കോവിഡ്; പരിശോധന നടത്തിയത് 84പേര്‍ക്ക്

നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന 84 യാചകരെ കണ്ടെത്തി നഗരസഭയുടെ നേതൃത്വത്തില്‍ ആന്റിജന്‍ പരിശോധന നടത്തിയതിലാണ് ഇവര്‍ക്ക് രോഗം കണ്ടെത്തിയത്
തിരുവനന്തപുരത്ത് രണ്ട് ഭിക്ഷാടകര്‍ക്ക് കോവിഡ്; പരിശോധന നടത്തിയത് 84പേര്‍ക്ക്

തിരുവനന്തപുരം: നഗരത്തില്‍ രണ്ട് ഭിക്ഷാടകര്‍ക്ക് കോവിഡ്. നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന 84 യാചകരെ കണ്ടെത്തി നഗരസഭയുടെ നേതൃത്വത്തില്‍ ആന്റിജന്‍ പരിശോധന നടത്തിയതിലാണ് ഇവര്‍ക്ക് രോഗം കണ്ടെത്തിയത്. ഇവരെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റിയതായി മേയര്‍ കെ ശ്രീകുമാര്‍ അറിയിച്ചു.

റിസള്‍ട്ട് നെഗറ്റീവായ ബാക്കിയുള്ള 82 പേരേയും നഗരസഭയുടെയും സാമൂഹ്യ സുരക്ഷാ മിഷന്റേയും നേതൃത്വത്തില്‍ അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്‌കൂളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.  

കോവിഡ് സമൂഹ വ്യാപാന ഭീഷണി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നഗരസഭയുടെയും സാമൂഹ്യ സുരക്ഷാ മിഷന്റെയും നേതൃത്വത്തില്‍ തെരുവില്‍ കഴിയുന്നവരെ കണ്ടെത്തി പരിശോധനക്ക് വിധേയമാക്കി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി പാര്‍പ്പിക്കാന്‍ തീരുമാനിച്ചതെന്ന് മേയര്‍ പറഞ്ഞു.

ആദ്യത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തടര്‍ന്ന് നഗരത്തിലെ മുഴുവന്‍ യാചകര്‍ക്കായും നഗരസഭ ക്യാമ്പുകള്‍ ഒരുക്കിയിരുന്നു.
ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പലരും കൊഴിഞ്ഞ് പോവുകയായിരുന്നു.അട്ടക്കുളങ്ങര സെന്‍ട്രല്‍ സ്‌കൂളില്‍ കൂടാതെ
നിലവില്‍ പ്രിയദര്‍ശിനി ഹാളിലും നഗരസഭക്ക് കീഴില്‍ യാചകര്‍ക്കായുള്ള ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com