തീരത്ത് ശമനമില്ലാതെ കോവിഡ്; മലയോര മേഖലയിലും ആശങ്ക; തിരുവനന്തപുരത്ത് ഇന്ന് 175പേര്‍ക്ക് രോഗം

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന തിരുവനന്തപുരം ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 175പേര്‍ക്ക്
തീരത്ത് ശമനമില്ലാതെ കോവിഡ്; മലയോര മേഖലയിലും ആശങ്ക; തിരുവനന്തപുരത്ത് ഇന്ന് 175പേര്‍ക്ക് രോഗം

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന തിരുവനന്തപുരം ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 175പേര്‍ക്ക്. ഇതില്‍ 164പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 

തീരദേശത്തും നഗര പ്രദേശത്തും മാത്രമാണ് കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടം സംഭവിച്ചതെങ്കില്‍, നിലവില്‍ മലയോര പ്രദേശങ്ങളിലും രോഗം വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നെയ്യാര്‍ ഡാം, ആര്യനാട്, അമ്പൂരി, വെള്ളറട, കാട്ടാക്കട തുടങ്ങിയ പ്രദേശങ്ങളിലും രോഗം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 

അതിര്‍ത്തി പ്രദേശമായ പാറശ്ശാലയില്‍ ഇന്ന് പത്തുപേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനത്തിന് അറുതിയില്ലാതെ തുടരുന്ന പൂന്തുറയില്‍ 15പേര്‍ക്ക്. പുല്ലുവിള, കടയ്ക്കാവൂര്‍ എന്നിവിടങ്ങളില്‍ ആറുപേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗവ്യാപനം രൂക്ഷമായ മറ്റൊരു പ്രദേശം തിരുവല്ലമാണ്. ഇവിടെ 9പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 

അതേസമയം, ഇന്ന് ജില്ലയില്‍ 51പേരാണ് രോഗമുക്തരായത്. 2,788പേര്‍ ചികിത്സയിലുണ്ട്. 2,323പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 19,172പേരാണ് നിരീക്ഷണത്തിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com