മുക്കുപണ്ടം പകരം വെച്ച് സഹോദരിയുടെ സ്വര്‍ണം മോഷ്ടിച്ചു; 17കാരനും കൂട്ടാളികളും പിടിയില്‍

സഹോദരിയുടെ വിവാഹത്തിനായി വീട്ടില്‍ കരുതി വെച്ച സ്വര്‍ണം മോഷ്ടിച്ച 17കാരനെ പൊലീസ് അറസ്റ്റ് ചെയ്തു
മുക്കുപണ്ടം പകരം വെച്ച് സഹോദരിയുടെ സ്വര്‍ണം മോഷ്ടിച്ചു; 17കാരനും കൂട്ടാളികളും പിടിയില്‍

ഇടുക്കി: സഹോദരിയുടെ വിവാഹത്തിനായി വീട്ടില്‍ കരുതി വെച്ച സ്വര്‍ണം മോഷ്ടിച്ച 17കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പകരം മുക്കുപണ്ടം വെച്ചായിരുന്നു കവര്‍ച്ച. മൂന്ന് പ്രതികളെയാണ് നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 

മൊബൈല്‍ ഫോണ്‍ വാങ്ങി മറിച്ച് വില്‍ക്കുന്നതിന് വേണ്ടിയായിരുന്നു മോഷണം. കഴിഞ്ഞ ദിവസം പണത്തിന് ആവശ്യം വന്നപ്പോള്‍ സ്വര്‍ണംം പണയം വെക്കാന്‍ ഗൃഹനാഥന്‍ അലമാരയില്‍ നിന്ന് പുറത്തെടുത്തിരുന്നു. ഈ സമയത്താണ് ആഭരണങ്ങളിലെ മാറ്റം ശ്രദ്ധിച്ചത്. 

തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണ് അലമാരയിലുള്ളതെന്നും സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായും കണ്ടെത്തിയത്. ഒരു ജോഡി കമ്മല്‍, ഒരു കാപ്പ്, മൂന്ന് മാല, അഞ്ച് വീതം വളകള്‍, തകിടുകള്‍ എന്നിവയാണ് മോഷണം പോയത്. ഇതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. 

അമ്മയുടെ ചികിത്സക്കായി പിതാവും സഹോദരിയും കൂടി കോട്ടയത്ത് പോയ സമയത്തായിരുന്നു മോഷണം. ഓണ്‍ലൈനിലൂടെ മൊബൈല്‍ ഫോണ്‍ വാങ്ങി ഇവര്‍ മറിച്ചു വിറ്റിരുന്നു. മോഷ്ടിച്ച സ്വര്‍ണം ആദ്യം പണയം വെച്ചു. പിന്നീട് ജാഫറിന് എട്ട് ലക്ഷത്തി എണ്ണായിരം രൂപക്ക് വിറ്റു. ഇയാള്‍ ഇത് 8,20,000 രൂപക്ക് മറിച്ച് വിറ്റെന്നും പൊലീസ് കണ്ടെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com