വീണ്ടും ഒരു പൊലീസുകാരന് കോവിഡ്; രോഗബാധ സ്ഥിരീകരിച്ചത് തിരുവല്ല പുളിക്കീഴ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്, ഉറവിടം വ്യക്തമല്ല

ആന്റിജന്‍ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്
വീണ്ടും ഒരു പൊലീസുകാരന് കോവിഡ്; രോഗബാധ സ്ഥിരീകരിച്ചത് തിരുവല്ല പുളിക്കീഴ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്, ഉറവിടം വ്യക്തമല്ല

പത്തനംതിട്ട: സംസ്ഥാനത്ത് ആശങ്ക വര്‍ധിപ്പിച്ച് വീണ്ടും ഒരു പൊലീസുകാരന് കോവിഡ്. തിരുവല്ല പുളിക്കീഴ് സ്റ്റേഷനിലെ പൊലീസുകാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ആന്റിജന്‍ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. രോഗലക്ഷണമില്ല. അതേസമയം ഉറവിടം വ്യക്തമല്ലാത്തത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്

22 നാണ് പൊലീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ച് പരിശോധന നടന്നത്. പരിശോധനാ ഫലം പുറത്തുവന്നപ്പോഴാണ് ഒരു പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചത്. എഎസ്‌ഐ റാങ്കിലുളള ഉദ്യോഗസ്ഥനാണ് കോവിഡ് സ്ഥിരീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപ്പട്ടിക വിപുലമാകാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന സൂചന.

പുളിക്കീഴ് സ്റ്റേഷന് കീഴില്‍ 22 പേരാണ് ജോലി ചെയ്യുന്നത്. സിഐ അടക്കമാണിത്. ഇതില്‍ എസ്‌ഐ ഉള്‍പ്പെടെ പത്തുപേര്‍ നിരീക്ഷണത്തില്‍ പോകേണ്ടി വരുമെന്നാണ് വിവരം. ദിവസങ്ങള്‍ക്ക് മുന്‍പ് കോന്നി സ്‌റ്റേഷനിലെ പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.  പൊലീസുകാരന്റെ പ്രഥമ സമ്പര്‍ക്കപ്പട്ടികയിലുളള സിഐ ഉള്‍പ്പെടെ 35  പൊലീസുകാരാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചത്. ഇന്നലെ ജില്ലയില്‍ 52പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 357 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com