സംസ്ഥാനത്ത് രണ്ട് കോവിഡ് മരണങ്ങൾ കൂടി; മരിച്ചത് ആലപ്പുഴ, പത്തനംതിട്ട സ്വദേശികൾ

അലപ്പുഴ കൊല്ലക്കടവ് സ്വദേശി സൈനുദ്ദീൻ (65), പത്തനംതിട്ട മെഴുവേലി സ്വദേശി മോഹൻദാസ് (73) എന്നിവരാണ് മരിച്ചത്
സംസ്ഥാനത്ത് രണ്ട് കോവിഡ് മരണങ്ങൾ കൂടി; മരിച്ചത് ആലപ്പുഴ, പത്തനംതിട്ട സ്വദേശികൾ

ആലപ്പുഴ/പത്തനംതിട്ട: സംസ്ഥാനത്ത് രണ്ട് കോവിഡ് മരണങ്ങൾ കൂടി. അലപ്പുഴ കൊല്ലക്കടവ് സ്വദേശി സൈനുദ്ദീൻ (65), പത്തനംതിട്ട മെഴുവേലി സ്വദേശി മോഹൻദാസ് (73) എന്നിവരാണ് മരിച്ചത്. സൈനുദ്ദീൻ ആലപ്പുഴ മെഡിക്കൽ കോളജിലും മോഹൻദാസ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് ഇന്ന് മരണം സ്ഥിരീകരിച്ചവരുടെ എണ്ണം പത്തായി.

നേരത്തെ കോഴിക്കോട് മുക്കം സ്വദേശി മുഹമ്മദ് മരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച മരിച്ച ആലപ്പുഴ  കാടംതുരുത്ത് സ്വദേശി ശാരദ (76)യുടെ പരിശോധനാഫലം ഇന്ന് പോസിറ്റീവ് ആയി. ഇന്ന് പുലർച്ചെ മരിച്ച കുത്തിയതോട് സ്വദേശി പുഷ്‌കരി (80)ക്കും കോവിഡ് സ്ഥിരീകരിച്ചു.

തൃശൂർ ഇരിങ്ങാലക്കുട സ്വദേശി വർഗീസ്(71) തിരൂരങ്ങാടി സ്വദേശി അബ്ദുൽ ഖാദറിർ (71) കാസർകോട് കുമ്പള ആരിക്കാടി സ്വദേശി അബ്ദുൽ റഹ്മാൻ (70) എന്നിവർ ഇന്ന് മരിച്ചു. കോഴിക്കോട് കാരപ്പറമ്പിൽ വെള്ളിയാഴ്ച മരിച്ച 50 വയസുള്ള ഷാഹിദയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഷാഹിദയുടെ മാതാവ് റുഖിയാബി മരിച്ചതും കോവിഡ് ബാധിച്ചാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com