സംസ്ഥാനത്ത് ഇന്ന് മൂന്ന് കോവിഡ് മരണം; കൊച്ചി സ്വദേശിയായ 72കാരന്‍ മരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th July 2020 02:40 PM |
Last Updated: 27th July 2020 02:40 PM | A+A A- |

കൊച്ചി: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കൊച്ചി കിഴക്കമ്പലം അമ്പലപ്പടി സ്വദേശി അബൂബക്കര്‍ ആണ് മരിച്ചത്. 72 വയസായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഹൃദ് രോഗത്തെ തുടര്‍ന്ന് ഈ മാസം 23നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായിയ
ഇടുക്കി സ്വദേശി വിജയന്‍ ആലപ്പുഴ പട്ടണക്കാട് സ്വദേശി ചക്രപാണി,എന്നിവരാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്. ഇടുക്കി മാമാട്ടിക്കാനം ചന്ദനപ്പുരയിടത്തില്‍ സി വി വിജയന്‍ കൊച്ചി കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. 61 വയസ്സായിരുന്നു.
മരണശേഷം നടത്തിയ സ്രവപരിശോധനയിലാണ് ആലപ്പുഴ സ്വദേശി ചക്രപാണിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. സര്‍ക്കാരിന്റെ കണക്ക് പ്രകാരം ഇന്നലെ രണ്ടുപേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. തിരൂരങ്ങാടി കല്ലുങ്ങലകത്ത് അബ്ദുല്‍ ഖാദര്‍ ഹാജി (71), ഇരിങ്ങാലക്കുട പള്ളന്‍ വീട്ടില്‍ വര്‍ഗീസ് (71) എന്നിവരുടെ മരണമാണ് സര്‍ക്കാര്‍ സ്ഥിരീകരിച്ചത്.