1,422 ആയുധങ്ങള്‍; 'ശൗര്യ': പൊലീസ് ആസ്ഥാനത്ത് തോക്കുകള്‍ കൊണ്ട് നിര്‍മ്മിച്ച ത്രിമാനരൂപം

ഉപയോഗശൂന്യമായതും കാലഹരണപ്പെട്ടതുമായ റൈഫിളുകള്‍, റിവോള്‍വറുകള്‍, മാഗസിനുകള്‍ എന്നിവയാണ് ഈ സ്മൃതിമണ്ഡപത്തിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്
1,422 ആയുധങ്ങള്‍; 'ശൗര്യ': പൊലീസ് ആസ്ഥാനത്ത് തോക്കുകള്‍ കൊണ്ട് നിര്‍മ്മിച്ച ത്രിമാനരൂപം

തിരുവനന്തപുരം: ഉപയോഗശൂന്യമായ തോക്കുകള്‍  ഉപയോഗിച്ച് നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ത്രിമാനരൂപം പൊലീസ് ആസ്ഥാനത്ത് ഡിജിപി ലോകനാഥ് ബെഹ്‌റ അനാച്ഛാദനം ചെയ്തു. സര്‍വീസില്‍ നിന്നു വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരോടുള്ള  ആദരവ് പ്രകടിപ്പിക്കാനാണ് ശൗര്യ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ ശില്പം തയ്യാറാക്കിയിരിക്കുന്നത്.

ഉപയോഗശൂന്യമായതും കാലഹരണപ്പെട്ടതുമായ റൈഫിളുകള്‍, റിവോള്‍വറുകള്‍, മാഗസിനുകള്‍ എന്നിവയാണ് ഈ സ്മൃതിമണ്ഡപത്തിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. 940 റൈഫിളുകള്‍, 80 മസ്‌കറ്റ് തോക്ക്, 45 റിവോള്‍വറുകള്‍,  457 മാഗസിനുകള്‍ എന്നിവയാണ് നിര്‍മാണത്തിനുപയോഗിച്ചിരിക്കുന്നത്. ആകെ 1422 ആയുധങ്ങളാണ് ഇതിനു വേണ്ടിവന്നത്. ശില്പത്തിന്റെ ഡിസൈന്‍, നിര്‍മ്മാണം എന്നിവ നിര്‍വ്വഹിച്ചത് പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണ്.  ഇതിനായി ഒരു ഘട്ടത്തിലും പുറത്തു നിന്നുള്ള സഹായം തേടിയില്ല. ഒന്‍പത് മീറ്റര്‍ ഉയരമുള്ള ഈ സ്തൂപത്തിന് ഭൂമിക്കടിയിലേക്ക് എട്ട് മീറ്റര്‍ താഴ്ചയും ഉണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com