അവസാനത്തെ അക്കം തിരുത്തി, മൂന്നിനെ എട്ടാക്കി; സമ്മാനത്തുക തട്ടിയെടുത്തതായി പരാതി 

കൊഴിഞ്ഞാമ്പാറയില്‍ ലോട്ടറിയുടെ നമ്പര്‍ തിരുത്തി സമ്മാനത്തുക തട്ടിയെടുത്തതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ ലോട്ടറിയുടെ നമ്പര്‍ തിരുത്തി സമ്മാനത്തുക തട്ടിയെടുത്തതായി പരാതി. കാറില്‍ ലോട്ടറി വില്‍പന നടത്തുന്ന പൊല്‍പ്പുള്ളി പനയൂര്‍ അത്തിക്കോട് സ്വദേശി ജനാര്‍ദനനെയാണു കബളിപ്പിച്ചത്. 

കൊഴിഞ്ഞാമ്പാറ ചള്ളപ്പാതയിലായിരുന്നു സംഭവം. വെള്ളിയാഴ്ച നറുക്കെടുത്ത അക്ഷയ ലോട്ടറിയുടെ നാലാം സമ്മാനമായ 5000 രൂപയ്ക്ക് അര്‍ഹമായ നമ്പര്‍ തിരുത്തിയാണു തട്ടിപ്പു നടത്തിയത്.6381 എന്ന നമ്പറിനാണ് സമ്മാനം ലഭിച്ചത്. എന്നാല്‍ AK 206331 എന്ന ലോട്ടറി ടിക്കറ്റിലെ അഞ്ചാമത്തെ അക്കമായ 3 തിരുത്തി 8 ആക്കിയാണു തട്ടിപ്പ് നടത്തിയത്.

ലോട്ടറിയുമായി ട്രഷറിയില്‍ എത്തിയപ്പോഴാണു ജനാര്‍ദനന്‍ കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. ഇതു സംബന്ധിച്ച് ജനാര്‍ദനന്‍ കൊഴിഞ്ഞാമ്പാറ പൊലീസിന് പരാതി നല്‍കി. അന്വേഷണം ആരംഭിച്ചതായി എസ്‌ഐ എസ്. അന്‍ഷാദ് പറഞ്ഞു. നറുക്കെടുത്ത നമ്പര്‍ ലോട്ടറിയില്‍ സ്‌കാന്‍ ചെയ്ത് ഉറപ്പാക്കിയ ശേഷം മാത്രമേ വില്‍പനക്കാര്‍ സമ്മാനത്തുക കൈമാറാവൂ എന്നും എസ്‌ഐ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com