കോവിഡ് ബാധിതരിൽ ഏറെയും സമ്പർക്കത്തിലൂടെ, തലസ്ഥാനത്ത് 88 ശതമാനം, കൊച്ചിയിൽ 71; ആശങ്കയേറുന്നു 

സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരിൽ പകുതിയിലധികം പേർക്കും രോ​ഗം ബാധിച്ചത് സമ്പർക്കത്തിലൂടെ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരിൽ പകുതിയിലധികം പേർക്കും രോ​ഗം ബാധിച്ചത് സമ്പർക്കത്തിലൂടെ. 
ഒരു മാസം മുൻപ് സമ്പർക്കത്തിലൂടെ കോവിഡ് പോസിറ്റീവ് ആയവർ 11.82 % മാത്രമായിരുന്നു. ഇന്നലെ ഇത് 53.30 ശതമാനമായി. 

ജൂൺ 26ന് 481 സമ്പർക്ക രോഗികളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ഇന്നലെ ഇത്  10,138 ആയി ഉയർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ഒരു മാസത്തിനുളളിൽ സമ്പർക്ക രോ​ഗികളുടെ എണ്ണത്തിൽ 21 മടങ്ങിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. 

തിരുവനന്തപുരത്താണ് ഏറ്റവുമധികം സമ്പർക്കരോഗികൾ. 3120. ഇവിടെ 88.91 ശതമാനവും സമ്പർക്കത്തിലൂടെയാണ് പോസിറ്റീവായത്. സമ്പർക്കത്തിലൂടെ പോസിറ്റീവായവരിൽ രണ്ടാമത് എറണാകുളം ജില്ലയാണ്.   1084 പേർക്കാണ് സമ്പർക്കത്തിലൂടെ രോ​ഗബാധ ഉണ്ടായത് ( 71.03 %)

സംസ്ഥാനത്ത് മൊത്തം 53.30 ശതമാനമാണ് സമ്പർക്കരോ​ഗികൾ.  വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവർ 46.70% ശതമാനമാണ്.ഇന്നലെ 927 പേർക്കു കൂടി സ്ഥിരീകരിച്ചതോടെ കേരളത്തിൽ മൊത്തം കോവിഡ് പോസിറ്റീവ് 19,025 ആയി ഉയർന്നു. 9302 പേരാണ് രോ​ഗമുക്തി നേടിയത്. ഇപ്പോൾ ചികിത്സയിലുള്ളത് 9655 പേരാണ്. നിലവിൽ 1,56,162 പേരാണു നിരീക്ഷണത്തിലുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com