'ജീവരക്ഷ', ആത്മഹത്യ പ്രതിരോധ ക്യാമ്പയിനുമായി സംസ്ഥാന സര്‍ക്കാര്‍

കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പല ജില്ലകളിലും ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ സംസ്ഥാനമൊട്ടാകെ ആത്മഹത്യ പ്രതിരോധ ക്യാമ്പയിന്‍
'ജീവരക്ഷ', ആത്മഹത്യ പ്രതിരോധ ക്യാമ്പയിനുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പല ജില്ലകളിലും ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ സംസ്ഥാനമൊട്ടാകെ ആത്മഹത്യ പ്രതിരോധ ക്യാമ്പയിന്‍ 'ജീവരക്ഷ' എന്ന പേരില്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചതായി മുഖ്യമ്ന്ത്രി പിണറായി വിജയന്‍.

കോവിഡ് രോഗ വ്യാപനവുമായി ബന്ധപ്പെട്ട് മാനസികസാമൂഹിക പിന്തുണ നല്‍കുന്നതിനായി ഫെബ്രുവരി ആദ്യം തന്നെ സര്‍ക്കാര്‍ സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീം രൂപീകരിച്ചിരുന്നു. ഓഖി സമയത്തും പ്രളയത്തിലും നടത്തിയിട്ടുള്ള മാനസികാരോഗ്യ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ളുടെ തുടര്‍ച്ചായി ആരോഗ്യ വകുപ്പിന്റെ മാനസികാരോഗ്യ പരിപാടിയുടെ കീഴിലാണ് എല്ലാ ജില്ലകളിലും ഇത് രൂപീകരിച്ചിട്ടുള്ളത്.

സൈക്യാട്രിസ്റ്റ്കള്‍, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍മാര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെട്ട 1145 മാനസികാരോഗ്യ പ്രവര്‍ത്തകര്‍ ജില്ലാ അടിസ്ഥാനത്തില്‍ എല്ലാ ജില്ലകളിലും പ്രവര്‍ത്തിക്കുന്നു. ഇവര്‍ ക്വാറന്റൈന്‍/ ഐസോലെഷനില്‍ കഴിയുന്ന എല്ലാ വ്യക്തികള്‍ക്കും സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് കോളുകള്‍ നല്‍കുന്നു. മാനസിക സമ്മര്‍ദം, ഉല്‍കണ്ഠ, വിഷാദം, ഉറക്കക്കുറവ്, എന്നിവയ്ക്ക് വിദഗ്ധ സേവനം ലഭ്യമാക്കുന്നു. സ്ടിഗ്മ, സാമൂഹിക ആവശ്യങ്ങള്‍ എന്നിവയ്ക്ക് അതാത് പഞ്ചായത്ത്/ഐസിഡിഎസ് മുഖാന്തരം സഹായം നല്‍കുന്നു. ഇതുവരെ ക്വാറന്റൈന്‍/ഐസോലെഷനില്‍ കഴിഞ്ഞ 7,66,766 പേര്‍ക്ക് ഈ രീതിയില്‍ സേവനം നല്‍കിയിട്ടുണ്ട്.

ലോക്ക്ഡൗണ്‍ സമയത്ത് മനോരോഗ ചികിത്സയില്‍ ഇരിക്കുന്നവര്‍, ഭിന്നശേഷി കുട്ടികള്‍, അതിഥി തൊഴിലാളികള്‍, ഒറ്റയ്ക്ക് കഴിയുന്ന വയോജനങ്ങള്‍ എന്നിങ്ങനെ 3,48,860 പേര്‍ക്ക് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് കോളുകള്‍ നല്‍കിയിട്ടുണ്ട്.

കൊറോണ രോഗനിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നവരുടെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനും ടെലി കൗണ്‍സിലിങ് നല്‍കുന്നു. ഇതുവരെ 36,011 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഈ രീതിയില്‍ സേവനം നല്‍കിയിട്ടുണ്ട്.

സ്‌കൂള്‍ കുട്ടികളുടെ മാനസിക സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനും സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട്/കൗണ്‍സിലിങ് കോളുകള്‍ നല്‍കുന്നു. 1,28,186 കുട്ടികളോട് സംസാരിക്കുകയും 16,869 കുട്ടികള്‍ക്ക് കൗണ്‍സിലിങ് നല്‍കുകയും ചെയ്തു. ഇതുവരെ എല്ലാ വിഭാഗത്തിനുമായി 17,13,795 സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട്/കൌണ്‍സിലിംഗ് കോളുകള്‍ സംസ്ഥാനമൊട്ടാകെ നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com