മുഖ്യമന്ത്രിക്കെതിരെ വ്യാജ ആരോപണം, സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കോണ്‍ഗ്രസ്, ബിജെപി ശ്രമം: സിപിഎം

മുഖ്യമന്ത്രിക്കെതിരെ വ്യാജ ആരോപണം, സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ കോണ്‍ഗ്രസ്, ബിജെപി ശ്രമം: സിപിഎം
yechuri
yechuri

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്തു കേസ് ഉപയോഗിച്ച് എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നതെന്ന് സിപിഎം. വ്യാജമായ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് അവര്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നതെന്ന് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

യുഎഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജിലാണ് കസ്റ്റംസ് സ്വര്‍ണം പിടിച്ചിരിക്കുന്നത്. ഈ കേസ് കേരള സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്നതല്ല. സ്വര്‍ണക്കടത്തിനെക്കുറിച്ച് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പൈടുകയും അതിനു ശേഷം എന്‍ഐഎ അന്വേഷണം ഏറ്റെടുക്കുകയും ചെയ്തു. കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തുന്നവരെ നിയമപ്രകാരമുള്ള ശിക്ഷാ നടപടികള്‍ക്കു വിധേയമാക്കണം.

സ്വര്‍ണക്കടത്ത് കേസ് സര്‍ക്കാരിനെതിരെ തിരിച്ചുവിടാനുള്ള യുഡിഎഫിന്റെയും ബിജെപിയുടെയും ശ്രമങ്ങളെ ജനങ്ങള്‍ തിരിച്ചറിയും. കോവിഡിനെതിരായ പോരാട്ടത്തില്‍ എല്ലാ ശ്രദ്ധയും ഊന്നേണ്ട സമയത്താണ് ഇതെന്ന് കേന്ദ്രകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com