സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെ 483; രോഗമുക്തരായത് 745

സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍
സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെ 483; രോഗമുക്തരായത് 745


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 745 പേര്‍ രോഗമുക്തി നേടി രണ്ട് 
പേര്‍ മരിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗികളായത് 483  പേരാണ്. ഉറവിടമറിയാത്ത കേസുകള്‍ 35 എണ്ണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അവലോകനയോഗത്തിന് ശേഷം വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു മുഖ്യമന്ത്രി.

വിദേശത്തുനിന്നത്തിയ 75 പേര്‍ക്കും മറ്റ്  സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 91 പേര്‍ക്കുമാണ് രോഗബാധ. തിരുവനന്തപുരം 161, കൊല്ലം 22,  പത്തനംതിട്ട 17, ആലപ്പുഴ 30, കോട്ടയം 59, എറണാകുളം 15, ഇടുക്കി 70, തൃശൂര്‍ 40, പാലക്കാട് 41, മലപ്പുറം 86, കോഴിക്കോട് 68, കണ്ണൂര്‍ 38, കാസര്‍കോട് 38 വയനാട് 17 എന്നിങ്ങനെയാണ് പോസറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 18,417 സാംപിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,55,147 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 9397 പേര്‍ ആശുപത്രികളിലാണ്. ഇന്ന് 1237 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 9611 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. 3,54,480 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. അതില്‍ 3842 സാംപിളുകളുടെ ഫലം വരാനുണ്ട്. ഇതില്‍ സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,14,832 സാംപിളുകള്‍ ശേഖരിച്ചതില്‍ 1,11,105 സാംപിളുകള്‍ നെഗറ്റീവ് ആയി. ഹോട്‌സ്‌പോട്ടുകളുടെ എണ്ണം 495. ഇപ്പോള്‍ സംസ്ഥാനത്ത് 101 സിഎഫ്എല്‍ടിസികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ 12,801 കിടക്കകള്‍ ഉണ്ട്. 45 ശതമാനം കിടക്കകളില്‍ ഇപ്പോള്‍ ആളുകള്‍ ഉണ്ട്. രണ്ടാം ഘട്ടത്തില്‍ 201 സിഎഫ്എല്‍ടിസികളാണ് കൂട്ടിച്ചേര്‍ക്കുക.

30,598 കിടക്കകളാണ് ഇവിടെ തയാറാക്കിയിട്ടുള്ളത്. മൂന്നാം ഘട്ടത്തിലേക്ക് 36,400 കിടക്കകള്‍ ഉള്ള 480 സിഎഫ്എല്‍ടിസികള്‍ കണ്ടെത്തി. കോവിഡ് ബ്രിഗേഡിലേക്ക് 1571 പേര്‍ക്ക് പരിശീലനം നല്‍കി. ഭീഷണി ഉയര്‍ത്തിയ പല ക്ലസ്റ്ററുകളിലും രോഗവ്യാപന തോത് കൂടിവരികയാണ്. ക്ലസ്റ്ററുകളുടെ എണ്ണം കൂടുകയാണ്. വിവിധ തലങ്ങളില്‍ രോഗപ്രതിരോധവുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തി. സര്‍വകക്ഷി യോഗം വിളിച്ചു രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങളുമായി സംസാരിച്ചു. ആരോഗ്യവിദഗ്ധരും പത്രാധിപരുമായും ചര്‍ച്ച നടത്തി. നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്ന പൊതു അഭിപ്രായമാണ് ഉള്ളത്. സമൂഹത്തില്‍ മാതൃക കാണിക്കേണ്ടവര്‍ തന്നെ രോഗവ്യാപനത്തിനു കാരണമാകുന്നതു നിരുത്തരപരമായ പെരുമാറ്റമാണ്. ഇതില്‍ കര്‍ശന നടപടി സ്വീകരിക്കും. ഇനിയുള്ള നാളുകളില്‍ രോഗവ്യാപനം വര്‍ധിക്കുമെന്നാണു കാണുന്നത്. അതു നേരിടുകയാണ് സിഎഫ്എല്‍ടിസികള്‍ ഒരുക്കുകയും മനുഷ്യവിഭവ ശേഷി കണ്ടെത്തുന്നതിലൂടെയും ചെയ്യുന്നത്. ആരോഗ്യ സര്‍വകലാശാലയുടെ കോഴ്‌സുകള്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളെ സിഎഫ്എല്‍ടിസികളില്‍ നിയോഗിക്കാം. ഇങ്ങനെ നിയോഗിക്കപ്പെടുന്നവര്‍ക്കു താമസസൗകര്യവും മറ്റും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഒരുക്കും. പരിശോധനാ ഫലങ്ങള്‍ വൈകുന്നെന്ന പരാതിയില്‍ ഉടന്‍ പരിഹാരം കാണണമെന്നും നിര്‍ദേശ നല്‍കി. 24 മണിക്കൂറിനുള്ളില്‍ പരിശോധനാ ഫലം നല്‍കാനാണു നിര്‍ദേശം. മരിച്ചവരുടെ പരിശോധന ഫലം ഒട്ടും വൈകരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com