തിരുവനന്തപുരത്ത് 18 പേരില്‍ ഒരാള്‍ക്ക് കോവിഡ്; തലസ്ഥാനത്ത് വലിയ രീതിയില്‍ പടര്‍ന്നതായി മുഖ്യമന്ത്രി
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th July 2020 06:24 PM |
Last Updated: 28th July 2020 06:24 PM | A+A A- |
ഫയല്‍ ചിത്രം
തിരുവനന്തപുരം: കോവിഡ് 19 വലിയ രീതിയില്‍ തന്നെ തലസ്ഥാനത്ത് പടര്‍ന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് മേനംകുളം കിന്‍ഫ്രാ പാര്‍ക്കില്‍ 300 പേര്‍ക്ക് പരിശോധന നടത്തി. 88 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തിന്റെ പൊതുസ്ഥിതി എടുത്താല്‍ 12 പേരില്‍ ഒരാള്‍ പോസറ്റീവായി മാറുന്നു. കേരളത്തില്‍ ഇത് 36ല്‍ ഒന്ന് നിലയിലാണ്. തിരുവനന്തപുരം ജില്ലയില്‍ 18 പേരെ ടെസ്റ്റ് ചെയ്യുമ്പോള്‍ ഒരാള്‍ പോസറ്റീവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ആദ്യമായി ക്ലസ്റ്റര്‍ രൂപപ്പെട്ടത് പൂന്തുറ മേഖലയിലാണ്. ബീമാപ്പള്ളി, പുല്ലുവിള മേഖലകളില്‍ പിന്നാലെ ക്ലസ്റ്റര്‍ രൂപപ്പെട്ടു. ലോകാരോഗ്യസംഘടനകള്‍ വിവക്ഷിച്ചരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് 1167 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 679 പേര്‍ക്ക് രോഗമുക്തി നേടി. ഇന്ന് 888 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്ത കേസുകള്‍ 55 ആണ്. 122 പേര്‍ വിദേശത്തുനിന്ന് വന്നതാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 96 പേര്‍. 36 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. 4 മരണവും റിപ്പോര്‍ട്ട് ചെയ്തു.
എറണാകുളം സ്വദേശി അബൂബക്കര്‍(72) , കാസര്‍കോട് സ്വദേശി അബ്ദു റഹ്മാന്‍(70), ആലപ്പുഴയിലെ സൈന്നുദ്ധീന്‍(67), തിരുവനന്തപുരത്ത് സെല്‍വമണി(65) എന്നിവരാണ് മരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം, കോട്ടയം മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 100ന് മുകളിലാണ്.