കൂട്ടിരിപ്പുകാരിക്കും കോവിഡ് ; 55 ഡോക്ടർമാർ നിരീക്ഷണത്തിൽ ; കോട്ടയം മെഡിക്കൽ കോളജിൽ ആശങ്കയേറുന്നു 

മെഡിക്കൽ കോളജിൽ ക്വാറന്റീനിലായ ആരോഗ്യ പ്രവർത്തകരുടെ എണ്ണം 130 ആയി. ഇതിൽ 55 ഡോക്ടർമാരുമുണ്ട്
കൂട്ടിരിപ്പുകാരിക്കും കോവിഡ് ; 55 ഡോക്ടർമാർ നിരീക്ഷണത്തിൽ ; കോട്ടയം മെഡിക്കൽ കോളജിൽ ആശങ്കയേറുന്നു 

കോട്ടയം : കോട്ടയം  മെഡിക്കൽ കോളജ് ഗൈനക്കോളജി വാർഡിൽ ഒരാൾക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. നേരത്തേ കോവിഡ് പോസിറ്റീവായ ആളുടെ സമീപ കിടക്കയിൽ ഉണ്ടായിരുന്ന ആളുടെ കൂട്ടിരിപ്പുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ കോവിഡ് വാർഡിലേക്കു മാറ്റി. ഇതോടെ ഗൈനക്കോളജി വിഭാഗത്തിൽ കോവിഡ് പോസിറ്റീവായവരുടെ എണ്ണം 13 ആയി. 

ഇതോടെ മെഡിക്കൽ കോളജിൽ ക്വാറന്റീനിലായ ആരോഗ്യ പ്രവർത്തകരുടെ എണ്ണം 130 ആയി. ഇതിൽ 55 ഡോക്ടർമാരുമുണ്ട്.ഗൈനക്കോളജി വിഭാഗത്തിലെ രോഗികളെയും കൂട്ടിരിപ്പുകാരെയും ആരോഗ്യ പ്രവർത്തകരെയും പൂർണമായും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. 500 പേരുടെ സാംപിൾ പരിശോധിക്കാനാണ് തീരുമാനം.  ഗൈനക്കോളജി വിഭാഗത്തിൽ ഇന്നലെ അണുനശീകരണം ആരംഭിച്ചു.15 ജീവനക്കാർ ചേർന്നാണു മെഷീൻ ഉപയോഗിച്ച് അണുനാശിനി തളിക്കുന്നത്. 

കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിലും രോഗവ്യാപനം വര്‍ധിക്കുകയാണ്. ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് ഇന്നലെ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 46 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മാര്‍ക്കറ്റിലെ 67 സാംപിളുകളില്‍ പരിശോധന നടത്തിയപ്പോഴാണ് 46 എണ്ണം പോസിറ്റീവായി കണ്ടെത്തിയത്. ഇതോടെ ജില്ലയിലെ ഏറ്റവും വലിയ ക്ലസ്റ്ററായി ഏറ്റുമാനൂര്‍ മാറുമെന്നാണ് അധികൃതരുടെ ആശങ്ക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com