പതിനാറുകാരിക്ക് കടുത്ത വയറുവേദന, ആശുപത്രിയിലെത്തിച്ചപ്പോൾ ​'ഗർഭിണി' ; യുവാവ് അറസ്റ്റിൽ

ശാരീരിക അസ്വാസ്ഥ്യം കാട്ടിയ പെൺകുട്ടിയെ ബന്ധുക്കൾ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു
പതിനാറുകാരിക്ക് കടുത്ത വയറുവേദന, ആശുപത്രിയിലെത്തിച്ചപ്പോൾ ​'ഗർഭിണി' ; യുവാവ് അറസ്റ്റിൽ

കൊല്ലം : പ്രണയം നടിച്ച് പതിനാറുകാരിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റിലായി. കൊല്ലം തൃക്കടവൂർ കുരീപ്പുഴ വേലിക്കെട്ടിൽ വീട്ടിൽ ആരോണി(20)നെയാണ് പിടികൂടിയത്. 

ശാരീരിക അസ്വാസ്ഥ്യം കാട്ടിയ പെൺകുട്ടിയെ ബന്ധുക്കൾ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.  ആശുപത്രിയിലെ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്നാണ് പ്രതിയെ അഞ്ചാലുംമൂട് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com